ഗ്ലാസ്‌ഗോ: ഭാരോദ്വഹനത്തില്‍ മെഡല്‍ക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി നേടിയതിന് പിന്നാലെ 58 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലവും നേടി. 58 കിലോഗ്രാം വിഭാഗത്തില്‍ ബിന്ധ്യാറാണി ദേവിയാണ് വെങ്കലം നേടിയത്. സ്നാച്ചില്‍ പിന്നിലായെങ്കിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ തിരിച്ചുവന്നാണ് ബിന്ധ്യാറാണി ദേവി മൂന്നാം സ്ഥാനത്തെത്തിയത്.
സ്നാച്ചില്‍ 83 കിലോ ഉയര്‍ത്തിയാണ് ബിന്ധ്യാറാണി ദേവി മത്സരം തുടങ്ങിയത്. പിന്നീടുള്ള രണ്ട് ശ്രമങ്ങളിലും മികച്ച പ്രകടനം നടത്തി. രണ്ടാം ശ്രമത്തില്‍ 85 കിലോയും മൂന്നാം ശ്രമത്തില്‍ 87 കിലോയുമാണ് ഉയര്‍ത്തിയത്. എന്നാല്‍ സ്നാച്ച് റൗണ്ട് അവസാനിക്കുമ്പോള്‍ നാലാം സ്ഥാനത്തായിരുന്നു താരം. നൈജീരിയയുടെ റഫിയാതു ഫൊലാഷെയ്ഡ് 103 കിലോ ഉയര്‍ത്തി മുന്നിലെത്തി. സ്നാച്ചില്‍ രണ്ടാമതുണ്ടായിരുന്നത് കാനഡയുടെ ആന്‍ സോഫിയായിരുന്നു. 94 കിലോ ആണ് കനേഡിയന്‍ താരം ഉയര്‍ത്തിയത്. ഇംഗ്ലണ്ടിന്റെ എലിസ പ്രാറ്റ് 87 കിലോ ഉയര്‍ത്തി മൂന്നാം സ്ഥാനത്തുമെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates