യൂറോ കപ്പുമായി സ്പാനിഷ് ടീം എപി
Sports

ലമിന്‍ യമാലിന്റെ യൂറോ, 6 ഗോള്‍ഡന്‍ ബൂട്ടുകള്‍

യൂറോ കപ്പ് പുരസ്‌കാരങ്ങള്‍, നേട്ടങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

കിരീടം നേടിയ സ്‌പെയിനിനു സമ്മാന തുകയായി കിട്ടുക 28.25 മില്ല്യണ്‍ യൂറോ (എതാണ്ട് 2,57,11,78,234.12 കോടി ഇന്ത്യന്‍ രൂപ). രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനു 24.25 മില്ല്യണ്‍ യൂറോ (ഏതാണ്ട് 2,20,69,35,268.06 കോടി ഇന്ത്യന്‍ രൂപ)

ലമിന്‍ യമാല്‍

ലമിന്‍ യമാല്‍

ഈ ടൂര്‍ണമെന്റിലെ ശ്രദ്ധാ കേന്ദ്രം സ്‌പെയിനിന്റെ വണ്ടര്‍ കിഡ് ലമിന്‍ യമാലാണ്. 17കാരന്‍ സ്‌പെയിനിന്റെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്ക്. ഒരു ഗോള്‍ നേടി. നാല് ഗോളുകള്‍ക്ക് വഴിയൊരുക്കി.

റോഡ്രി

റോഡ്രി

സ്‌പെയിനിന്റെ കളി മെനഞ്ഞ മധ്യനിര സാന്നിധ്യമാണ് റോഡ്രി (റോഡ്രിഗോ ഹെര്‍ണാണ്ടസ്). യൂറോയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും റോഡ്രിക്ക് തന്നെ. ഫൈനലില്‍ ആദ്യ പകുതിക്കു പിന്നാലെ പരിക്കേറ്റ് മടങ്ങിയെങ്കിലും സ്‌പെയിനിനെ ഫൈനലിലെത്തിക്കുന്നതില്‍ റോഡ്രിയുടെ മികവ് ശ്രദ്ധേയം.

കെയ്ന്‍ മുതല്‍ ഓല്‍മോ വരെ

ഹാരി കെയ്ന്‍

ഇത്തവണത്തെ ഗോള്‍ഡന്‍ ബൂട്ട് സമ്മാനത്തിനും സവിശേഷതയുണ്ട്. ആറ് പേര്‍ക്ക് തുല്യമായി വീതിച്ചാണ് പുരസ്‌കാരം. മൂന്ന് ഗോള്‍ വീതം നേടിയ ആറ് പേരാണ് പട്ടികയില്‍. കോഡി ഗാക്‌പോ (നെതര്‍ലന്‍ഡ്‌സ്), ഹാരി കെയ്ന്‍ (ഇംഗ്ലണ്ട്), ഡാനി ഓല്‍മോ (സ്‌പെയിന്‍), ജമാല്‍ മുസിയാല (ജര്‍മനി), ഇവാന്‍ ഷ്രാന്‍സ് (സ്ലോവാക്യ), ജോര്‍ജസ് മികൗതസ് (ജോര്‍ജിയ).

ക്ലീന്‍ ഷീറ്റ്

സ്പെയിനിനെതിരായ സെമിയില്‍ നിക്കോ വില്ല്യംസിന്‍റെ ഗോള്‍ ശ്രമം തടയുന്ന മയ്ഗനന്‍

ഫ്രാന്‍സ് ഗോള്‍ കീപ്പര്‍ മൈക്ക് മയ്ഗ്നനാണ് കൂടുതല്‍ തവണ ഗോള്‍ വഴങ്ങാതെ കോട്ട കാത്ത ഗോള്‍ കീപ്പര്‍. നാല് മത്സരങ്ങളില്‍ താരത്തിനു ക്ലീന്‍ ഷീറ്റ്.

സ്‌പെയിന്‍

കിരീട നേട്ടത്തിനു പിന്നാലെ പരിശീലകന്‍ ലൂയീസ് ഡെലഫൗണ്ടയെ എടുത്തുയര്‍ത്തുന്ന സ്പാനിഷ് താരങ്ങള്‍

യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം സ്വന്തമാക്കുന്ന ടീമായി സ്‌പെയിന്‍ മാറി. ഇത്തവണ അവരുടെ നാലാം കിരീട നേട്ടം. ഇതുവരെ കളിച്ചത് 5 ഫൈനലുകള്‍. 1964ലാണ് ആദ്യ കിരീടം. പിന്നീട് നീണ്ട ഇടവേള. 2008, 2012 വര്‍ഷങ്ങളില്‍ തുടരെ കിരീട നേട്ടം. 12 വര്‍ഷത്തിനൊടുവില്‍ നാലാം ചാമ്പ്യന്‍പട്ടം. മൂന്ന് കിരീട നേട്ടവുമായി ജര്‍മനിക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു ഇതുവരെ സ്‌പെയിന്‍.

ഇംഗ്ലണ്ട്

കിരീട നേട്ടമാഘോഷിക്കുന്ന സ്പെയിന്‍ താരങ്ങളായ കാര്‍വഹാലും ഡാനി ഓല്‍മോയും. തോല്‍വിയില്‍ നിരാശശരായി ഇംഗ്ലണ്ടിന്‍റഎ ഡക്ലന്‍ റൈസും ജൂഡ് ബെല്ലിങ്ഹാമും

ഇംഗ്ലണ്ടിനു ഇനിയും കാത്തിരിപ്പ് തന്നെ. തുടരെ രണ്ടാം തവണയും അവര്‍ ഫൈനലിലെത്തിയെങ്കിലും കിരീടം കൈവിട്ടു. കഴിഞ്ഞ തവണയാണ് അവര്‍ ആദ്യമായി യൂറോ ഫൈനല്‍ കണ്ടത്. പക്ഷേ ഇറ്റലിക്കു മുന്നില്‍ വീണു. ഇത്തവണയും കലാശപ്പോരിനെത്തിയെങ്കിലും സ്‌പെയിനിന്റെ മികവിനു മുന്നില്‍ ഉത്തരം മുട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT