ചിത്രം: കോപ്പ അമേരിക്ക/ ട്വിറ്റർ 
Sports

ഇക്വഡോറിനെതിരെ സമനില നേടി വെനസ്വേല; രക്ഷിച്ചത് ഇന്‍ജുറി ടൈമിലെ ഗോള്‍ 

ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി

Author : സമകാലിക മലയാളം ഡെസ്ക്

കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് എ പോരാട്ടത്തില്‍ ഇക്വഡോറിനെതിരെ സമനില നേടി വെനസ്വേല. ഇന്‍ജുറി ടൈമില്‍ നേടിയ ഗോളിലൂടെയാണ് ഇക്വഡോർ സമനിലയില്‍ പിടിച്ചത്. മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി.

കളി തുടങ്ങി 39-ാം മിനിറ്റില്‍ ഇക്വഡോറാണ് ആദ്യം ​ഗോൾ അടിച്ചത്. അയര്‍ടണ്‍ പ്രെസിയാഡോയിലൂടെയായിരുന്നു ​ഗോൾ പിറന്നത്. പിന്നീട് 51-ാം മിനിറ്റില്‍ വെനസ്വേലയുടെ എഡ്‌സണ്‍ കാസ്റ്റില്ലോ ഗോള്‍ വീഴ്ത്തി. 71-ാം മിനിറ്റില്‍  ഗോണ്‍സാലോ പ്ലാറ്റയുടെ ഒറ്റയാൻ മുന്നേട്ടം ഇക്വഡോറിനെ രണ്ടാം ഗോളിലെത്തിച്ചു. വിജയമുറപ്പിച്ച് നില്‍ക്കേയാണ് ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ വെനസ്വേല സമനില ഗോള്‍ നേടിയത്. റൊണാള്‍ഡ് ഹെര്‍ണാണ്ടസയാണ് ​ഗോളടിച്ചത്. ഇതോടെ ഗ്രൂപ്പില്‍ വെനസ്വേല മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരുപാട് ദുരൂഹതകള്‍, മുട്ടില്‍ മരംമുറി ഗൂഢാലോചനയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ദൃക്‌സാക്ഷി, ജയതിലകിന്റേത് വിചിത്ര ഉത്തരവ്, അന്വേഷണം വേണമെന്ന് വനംമന്ത്രി

കരിയറിലെ ആദ്യ 50 കോടിയുമായി പാര്‍വതി തിരുവോത്ത്; 'പ്രഥമ്യ ദൃഷ്ട്യാ കുറ്റക്കാര്‍' വിജയക്കുതിപ്പ് തുടരുന്നു

യാത്രക്കാരെ വലച്ച് താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക്: ഹെയർപിൻ വളവിലെ കുഴിയിൽ വീണ് ലോറിയുടെ ടയർ പൊട്ടി

കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?

അഞ്ചു വര്‍ഷം vs മൂന്നു വര്‍ഷം; പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ അഞ്ചുലക്ഷം രൂപ ഇട്ടാല്‍ കൂടുതല്‍ നേട്ടം എവിടെ?