ചിത്രം: കോപ്പ അമേരിക്ക/ ട്വിറ്റർ 
Sports

കൊളംബിയയെ കീഴടക്കി പെറു; കോപ്പയിൽ ആദ്യ ജയം 

ജയത്തോടെ നോക്കൗട്ട് പ്രവേശന സാധ്യതകൾ സജീവമാക്കിയിരിക്കുകയാണ് പെറു

Author : സമകാലിക മലയാളം ഡെസ്ക്

കോപ്പ അമേരിക്കയിൽ ​ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടത്തിൽ കൊളംബിയയെ കീഴടക്കി പെറു. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് പെറു കോപ്പയിൽ ആദ്യ ജയം നേടിയത്. സെർജിയോ പീനയും യെറി മീനയും പെറുവിനായി ​ഗോൾ നേടിയപ്പോൾ മിഗ്വേൽ ബോർയയുടെ വകയായിരുന്നു കൊളംബിയയുടെ ആശ്വാസ ഗോൾ. ജയത്തോടെ നോക്കൗട്ട് പ്രവേശന സാധ്യതകൾ സജീവമാക്കിയിരിക്കുകയാണ് പെറു. 

കളി തുടങ്ങി 17-ാം മിനിട്ടിലാണ് പെറു ആദ്യ ഗോൾ നേടിയത്. സെർജിയോ പീനയാണ് ​ഗോൾവല കുലുക്കിയത്. 2021 കോപ്പ അമേരിക്കയിലെ പെറുവിന്റെ ആദ്യ ​ഗോളാണിത്. സമനില പിടിക്കാൻ കൊളംബിയയ്ക്ക് രണ്ടാം പകുതി വരെ കാത്തി​രിക്കേണ്ടിവന്നു.  52-ാം മിനിട്ടിൽ ലഭിച്ച പെനാൽട്ടി കൊളംബിയൻ താരം ബോർഹ അനായാസം വലയിലെത്തിച്ചു. 64-ാം മിനിട്ടിൽ യെറി മീന സെൽഫ്​ ഗോളടിച്ചതോടെ കളി​ പെറുവിന് അനുകൂലമായി.

ഗ്രൂപ്പ് എ യിൽ രണ്ടു കളികളിൽ ആറു പോയിൻറുമായി ബ്രസീലാണ്​ മുന്നിൽ. തോറ്റെങ്കിലും കൊളംബിയ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. മൂന്ന് മത്സരങ്ങളിൽ നിന്നും നാല് പോയിന്റാണ് കൊളംബിയ നേടിയിട്ടുള്ളത്. പെറു രണ്ട് മത്സരങ്ങളിൽ നിന്നും മൂന്ന് പോയന്റുകളുമായി മൂന്നാം സ്ഥാനത്തെത്തി. സമനിലയിലായ വെനസ്വേല-എക്വഡോർ പോരാട്ടത്തിനൊടുവിൽ മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ടു പോയിൻറാണ് വെനസ്വേല നേടിയിരിക്കുന്നത്. രണ്ടു കളികളിൽ നിന്ന് ഒരു പോയിൻറാണ് എക്വഡോറിനുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു