കൊളംബിയന്‍ നായകന്‍ ജയിംസ് റോഡ്രിഗസ് മത്സരത്തിനിടെ എക്സ്
Sports

കളം നിറഞ്ഞ് ജെയിംസ് റോഡ്രിഗസ്; ജയിച്ചു തുടങ്ങി കൊളംബിയ

കൊളംബിയ 2-1 പരാഗ്വെ, രണ്ട് ഗോളിനും വഴിയൊരുക്കി സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഗ്രൂപ്പ് ഡിയില്‍ കൊളംബിയ വിജയത്തോടെ തുടങ്ങി. പരാഗ്വെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ വീഴ്ത്തിയത്. കളിയുടെ ആദ്യ പകുതിയില്‍ തന്നെ കൊളംബിയ രണ്ട് വട്ടം വല ചലിപ്പിച്ചു.

സമീപ കാലത്ത് അവിശ്വസനീയ ഫോമിലാണ് കൊളംബിയ കളിക്കുന്നത്. ആ ഫോം അവര്‍ കോപ്പയിലും തുടരുന്നു.

ഡാനിയല്‍ മുനോസ്, ജെഫേഴ്‌സന്‍ ലെമ എന്നിവരാണ് കൊളംബിയക്കായി വല ചലിപ്പിച്ചത്. രണ്ടാം പകുതിയില്‍ ജുലിയോ എന്‍സിസോയാണ് പരാഗ്വെയുടെ ആശ്വസ ഗോള്‍ നേടിയത്.

ഇരു ടീമുകളും ആക്രമണത്തില്‍ തുല്ല്യം നിന്നു. പാസിങും പന്തടക്കവും കൂടുതല്‍ കൊളംബിയന്‍ പക്ഷത്തായിരുന്നു. 32ാം മിനിറ്റിലാണ് കൊളംബിയയുടെ ആദ്യ ഗോള്‍ വന്നത്. സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസിന്റെ അസിസ്റ്റില്‍ നിന്നാണ് മുനോസ് വല ചലിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പത്ത് മിനിറ്റിനുള്ളില്‍ അവരുടെ രണ്ടാം ഗോളും എത്തി. ഇത്തവണയും ജെയിംസ് റോഡ്രിഗസ് തന്നെ അവസരമൊരുക്കി. താരത്തിന്റെ അസിസ്റ്റിനെ ജെഫേഴ്‌സന്‍ ലെമ ഗോളാക്കി മാറ്റുകയായിരുന്നു.

രണ്ടാം പകുതി തുടങ്ങി 69ാം മിനിറ്റിലാണ് പരാഗ്വെ ഒരു ഗോള്‍ മടക്കിയത്. പകരക്കാരനായി എത്തിയ റാമോണ്‍ സോസ നല്‍കിയ പാസില്‍ നിന്നാണ് എന്‍സിസോ പരാഗ്വെയ്ക്ക് ആശ്വാസം സമ്മാനിച്ചത്.

കളിയുടെ അവസാന ഘട്ടത്തില്‍ ഒരു പെനാല്‍റ്റി റഫറി കൊളംബിയക്ക് അനുകൂലമായി വിളിച്ചിരുന്നു. എന്നാല്‍ വാര്‍ പരിശോധനയില്‍ നിഷേധിക്കപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന