ഗ്യാലറിയിലെ കൈയാങ്കളി എപി
Sports

കോപ്പയില്‍ കൂട്ടയടി; കൊളംബിയ ആരാധകരെ തല്ലി ഉറുഗ്വെ താരങ്ങള്‍ (വീഡിയോ)

കൈയാങ്കളിക്ക് മുന്നില്‍ നിന്നത് ഉറുഗ്വെ സൂപ്പര്‍ താരങ്ങളായ ഡാര്‍വിന്‍ നൂനസും അരൗജോയും

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തിന്റെ രണ്ടാം സെമിയില്‍ ഉറുഗ്വെയെ വീഴ്ത്തി കൊളംബിയ ഫൈനലിലെത്തിയതിനു പിന്നാലെ സ്റ്റേഡിയത്തില്‍ കൂട്ടയടി. ഉറുഗ്വെ താരങ്ങളും കൊളംബിയന്‍ ആരാധകരും തമ്മിലാണ് കൈയാങ്കളി അരങ്ങേറിയത്. എന്താണ് ഏറ്റുമുട്ടലിനു കാരണമെന്നു വ്യക്തമായിട്ടില്ല.

പരുക്കന്‍ അടവുകള്‍ നിരവധി കണ്ട മത്സരമായിരുന്നു രണ്ടാം സെമി. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് കൊളംബിയന്‍ താരം ഡാനിയല്‍ മുനോസ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്താകുകയും ചെയ്തിരുന്നു. പോരാട്ടം അവസാനിച്ചതിനു പിന്നാലെ ഉറുഗ്വെ താരങ്ങള്‍ ഗ്യാലറിയിലേക്ക് ഓടിക്കയറി ആരാധകരുമായി പോരടിക്കുകയായിരുന്നു.

70,644 പേരാണ് സ്റ്റേഡിയത്തില്‍ മത്സരം കാണാന്‍ വന്നത്. പകുതിയിലധികവും കൊളംബിയന്‍ ആരാധകരായിരുന്നു. മത്സരം നടക്കുന്നതിനിടെ വെള്ളക്കുപ്പികള്‍ ഗ്രൗണ്ടിലേക്ക് എറിഞ്ഞതടക്കമുള്ള വിവാദ സംഭവങ്ങളും അരങ്ങേറി. അതിനിടെ ഉറുഗ്വെ- കൊളംബിയ ആരാധകര്‍ തമ്മില്‍ ചെറിയ ഉരസലുണ്ടായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മത്സരം അവസാനിച്ചതിനു പിന്നാലെ ഉറുഗ്വെ സൂപ്പര്‍ താരങ്ങളായ ഡാര്‍വിന്‍ നൂനസും അരൗജോയുമെല്ലാം ആരാധകരുമായി തല്ലുപിടിക്കാന്‍ മുന്നില്‍ നിന്നു. പത്ത് മിനിറ്റിലധികം സമയെമെടുത്ത് പൊലീസ് ഇടപെട്ട് സംഘര്‍ഷത്തിനു അയവു വരുത്തുകയായിരുന്നു.

മത്സരത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിനു ഉറുഗ്വെയെ വീഴ്ത്തി കൊളംബിയ ഫൈനലിലെത്തി. ജെഫേഴ്‌സന്‍ ലെര്‍മയാണ് വിജയ ഗോള്‍ നേടിയത്. ഫൈനലില്‍ അര്‍ജന്റീനയാണ് കൊളംബിയയുടെ എതിരാളികള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

SCROLL FOR NEXT