ഫയല്‍ ചിത്രം 
Sports

കോവിഡ് വ്യാപനം; കൂച് ബെഹാര്‍ ട്രോഫി പോരാട്ടം മാറ്റിവച്ചു

കോവിഡ് വ്യാപനം; കൂച് ബെഹാര്‍ ട്രോഫി പോരാട്ടം മാറ്റിവച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ കൂച്ച് ബെഹാര്‍ ട്രോഫി ക്രിക്കറ്റ് പോരാട്ടം മാറ്റിവച്ചു. അണ്ടര്‍ 19 വിഭാഗത്തിന്റെ പോരാട്ടം നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നിരുന്നു. ഈ മാസം 11 മുതല്‍ നോക്കൗട്ട് പോരാട്ടങ്ങള്‍ നടക്കാനിരിക്കെയാണ് ടൂര്‍ണമെന്റ് മാറ്റാന്‍ ബിസിസിഐ തീരുമാനം എടുത്തത്. 

മഹാരാഷ്ട്രയിലെ പുനെയിലാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. ടീമുകളിലെ പല താരങ്ങള്‍ക്കും അതിനിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ടൂര്‍ണമെന്റ് മാറ്റാന്‍ തീരുമാനിച്ചത്. 

എട്ട് ടീമുകളിലെ 56 താരങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഡൊമസ്റ്റിക്ക് പോരാട്ടങ്ങള്‍ എല്ലാം നിര്‍ത്തി വയ്ക്കാന്‍ ബിസിസിഐ ഈ മാസം അഞ്ചിന് തീരുമാനിച്ചിരുന്നു. അപ്പോഴും കൂച് ബെഹാര്‍ ട്രോഫി തുടരാന്‍ തീരുമാനിച്ചിരുന്നു. പിന്നാലെയാണ് ഈ ടൂര്‍ണമെന്റും തത്കാലികമായി നിര്‍ത്താന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്; കുടിയേറ്റ തൊഴിലാളികള്‍ കേരളത്തില്‍ ചെലവഴിക്കുന്നത് പ്രതിവർഷം 26,000 കോടിയിലേറെ'

'നാണമില്ലേ ആ സീറ്റില്‍ ഇരിക്കാന്‍, ഗോവിന്ദന്‍ വായടയ്ക്കുന്നതാണ് നല്ലത്; കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്തേണ്ട'

ഉത്പാദന തകർച്ചയും തൊഴിലാളിക്ഷാമവും; നിലനിൽപ്പ് ഭീഷണിയിൽ കേരളത്തിന്റെ 'കള്ള് തലസ്ഥാനം'

മെസി 7 എംബാപ്പെ 7 ഹാളണ്ട് 7! ലോകകപ്പ് ചരിത്രത്തിൽ ഇങ്ങനെ ഒരു പോരാട്ടം ഇതാദ്യം; റെക്കോർഡ്

മഴസമൃദ്ധിക്കായി ഇക്കുറിയും 'നെട്ടന്റെ കുറി'; ഐതിഹ്യപ്പെരുമയുമായി പെരുവള്ളൂരിലെ അപൂർവ്വ ഗ്രാമീണ ആചാരം