Sports

കശ്യപ്, പ്രണോയ് എന്നിവരുള്‍പ്പെടെ 4 ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് കോവിഡ്‌

കശ്യപിനേയും, പ്രണോയിയേയും കൂടാതെ ഗുരുസായ് ദത്ത്, പ്രണാവ് ജെറി ചോപ്ര എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പി കശ്യപ്, എച്ച് എസ് പ്രണോയ് എന്നിവരുള്‍പ്പെടെ നാല് ബാഡ്മിന്റണ്‍ കളിക്കാര്‍ക്ക് കോവിഡ്. കശ്യപിനേയും, പ്രണോയിയേയും കൂടാതെ ഗുരുസായ് ദത്ത്, പ്രണാവ് ജെറി ചോപ്ര എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. 

ബാഡമിന്റണ്‍ അസോസിയേഷനാണ് നാല് പുരുഷ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി അറിയിക്കുന്നത്. നാല് പേര്‍ക്കും കോവിഡ് ലക്ഷണങ്ങള്‍ ഇല്ല. സായി നിര്‍ദേശിക്കുന്ന പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് നാല് കളിക്കാരും സെല്‍ഫ് ഐസൊലേഷനില്‍ പോയിരിക്കുന്നത്. 

നവംബര്‍ 25നായിരുന്നു ഗുരുസായ് ദത്തിന്റെ വിവാഹം. നാഷണല്‍ ക്യാമ്പില്‍ നിന്ന് ഇടവേളയെടുത്ത് കളിക്കാരെല്ലാം വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഡിസംബര്‍ ഏഴിന് ഇവരെ വീണ്ടും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഇവരുടെ കോവിഡ് പരിശോധനാ ഫലം തെറ്റായിരിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഡിസംബര്‍ ഏഴിന് വീണ്ടും പരിശോധന നടത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു