ഫോട്ടോ: ട്വിറ്റർ 
Sports

വിന്‍ഡിസ് സംഘത്തില്‍ കോവിഡ്; ടോസിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനം മാറ്റിവെച്ചു

വെസ്റ്റ് ഇന്‍ഡീസ് സംഘത്തിനുള്ളില്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനം മാറ്റി വെച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസ് സംഘത്തിനുള്ളില്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനം മാറ്റി വെച്ചു. വിന്‍ഡിസ് ടീം സ്റ്റാഫിനാണ് കോവിഡ് സ്ഥിരീകരിച്ചത്. 

രണ്ടാം ഏകദിനത്തിലെ ആദ്യ പന്ത് എറിയുന്നതിന് മിനിറ്റുകള്‍ മാത്രം മുന്‍പാണ് മത്സരം മാറ്റിവെച്ചത്. ടോസ് കഴിഞ്ഞതിന് പിന്നാലെ മത്സരം മാറ്റിവെക്കുന്നതായി സ്ഥിരീകരണം എത്തി. ഇതോടെ ഇരു ടീമും അവരുടെ ഡ്രസിങ് റൂമിലേക്ക് മടങ്ങി. 

ടീം ഹോട്ടലില്‍ വ്യത്യസ്ത നിലകളിലാണ് വിന്‍ഡിസ്, ഓസീസ് ടീമുകള്‍ കഴിയുന്നത്. എന്നാല്‍ സെന്റ് ലൂസിയയില്‍ നിന്ന് ബാര്‍ബഡോസിലേക്കുള്ള യാത്രയില്‍ ഇരു ടീമും ഒരു വിമാനത്തിലായിരുന്നു. നിലവില്‍ ക്വാറന്റൈനിലുള്ളവരുടെയെല്ലാം പരിശോധനാ ഫലം വന്നതിന് ശേഷമാവും രണ്ടാം ഏകദിനം എപ്പോഴെന്ന തീരുമാനം എടുക്കുക. 

ഞായറാഴ്ച നടക്കേണ്ട മൂന്നാം ഏകദിനവും മാറ്റി വയ്‌ക്കേണ്ടി വന്നേക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതികരിച്ചു. രണ്ടാം ഏകദിനം ഉപേക്ഷിച്ചതോടെ ഓസ്‌ട്രേലിയയുടെ റിലേ മെറിഡിത്തിനാണ് വലിയ തിരിച്ചടിയായത്. മെറിഡിത്തിന്റെ അരങ്ങേറ്റ മത്സരമാവേണ്ടിയിരുന്നതാണ് ഇത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍