ഫോട്ടോ: ട്വിറ്റർ 
Sports

കോപ ഡെല്‍ റേയില്‍ പുറത്ത്, ഫാതിക്ക് പരിക്ക്, ഡെംബെലയുമായി പോര്; ആടിയുലഞ്ഞ് ബാഴ്‌സ

അത്‌ലറ്റിക്‌ ക്ലബിനോട്‌ തോറ്റ് നിലവിലെ ചാമ്പ്യന്മാര്‍ കോപ്പ ഡെല്‍ റേയില്‍ നിന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

നൗകാമ്പ്: അത്‌ലറ്റിക്‌ ക്ലബിനോട്‌ തോറ്റ് നിലവിലെ ചാമ്പ്യന്മാര്‍ കോപ്പ ഡെല്‍ റേയില്‍ നിന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്ത്. 3-2ന് ബാഴ്‌സ തോറ്റ കളിയില്‍ അന്‍സു ഫാതി പരിക്കേറ്റ് കണ്ണീരണിഞ്ഞ് പുറത്തേക്ക് പോയതും ബാഴ്‌സയ്ക്ക് ഇരട്ട പ്രഹരമായി. 

അത്‌ലറ്റിക് ക്ലബിനോട് 2-3ന് തോല്‍വി

ഡെംബെലെയുമായി ക്ലബ് കൊമ്പുകോര്‍ക്കുന്നതിന് ഇടയിലാണ് തോല്‍വിയും ഫാതിയുടെ പരിക്കും വരുന്നത്. 2ാം മിനിറ്റില്‍ തന്നെ അത്‌ലറ്റിക് ക്ലബ് ബാഴ്‌സയെ ഞെട്ടിച്ചു. എന്നാല്‍ 20ാം മിനിറ്റില്‍ ഫെറാന്‍ ടോറസിലൂടെ ബാഴ്‌സ സമനിലയിലെത്തി. 86ാം മിനിറ്റിലെ അത്‌ലറ്റിക്കിന്റെ ഗോളിന് ഇഞ്ചുറി ടൈമില്‍ പെഡ്രിയിലൂടെ വല കുലിക്കി ബാഴ്‌സ ഒപ്പം പിടിച്ചു. ഇതോടെ അധിക സമയത്തേക്ക് കളി നീണ്ടപ്പോള്‍ 106ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അത്‌ലറ്റിക് ക്ലബ് വിജയ ഗോള്‍ നേടി. 

ഡെംബെലെയും ബാഴ്‌സയും തമ്മില്‍ പോര്‌

പുതിയ കരാര്‍ സംബന്ധിച്ച പ്രശ്‌നങ്ങളാണ് ഡെംബെലെയും ബാഴ്‌സയും തമ്മിലുള്ള ബന്ധം വഷളാക്കുന്നത്. ഡെംബെലെയ്ക്ക് എതിരെ രൂക്ഷമായ രീതിയിലാണ് ബാഴ്‌സലോണ ഡയറക്ടര്‍ പ്രതികരിച്ചത്. ഡെംബെലെയ്ക്ക് ബാഴ്‌സയില്‍ തുടരാന്‍ താത്പര്യം ഇല്ലെന്ന് വ്യക്തമാണ്. ഉടനെ തന്നെ ക്ലബ് വിടണം എന്ന് ഡെംബെലെയോട് ഞാന്‍ പറഞ്ഞു എന്നാണ് ബാഴ്‌സ ഡയറക്ടര്‍ പ്രതികരിച്ചത്. 

പിന്നാലെ ഡെംബെലെയുടേയും പ്രതികരണം എത്തി. കരാര്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഞാന്‍ കോച്ചിനും ക്ലബിനും എന്നെ പൂര്‍ണമായും നല്‍കും. ചതിക്കുന്ന ആളല്ല ഞാന്‍. ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന ശീലവും തനിക്ക് ഇല്ലെന്ന് ഡെംബെലെ തന്റെ പ്രസ്താവനയില്‍ പറയുന്നു. 

എക്‌സ്ട്രാ ടൈമിലാണ് അന്‍സു ഫാതിക്ക് പരിക്കേറ്റത്

അത്‌ലറ്റിക് ക്ലബിന് എതിരായ എക്‌സ്ട്രാ ടൈമിലാണ് അന്‍സു ഫാതിക്ക് പരിക്കേറ്റത്. കഴിഞ്ഞ വര്‍ഷം മുട്ടിലേറ്റ പരിക്കിനെ തുടര്‍ന്ന് നിരവധി മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. തുടയിലാണ് ഫാതിക്ക് ഇപ്പോള്‍ പരിക്കേറ്റത്. പരിശോധനകള്‍ക്ക് ശേഷമെ പരിക്കിന്റെ തീവ്രത അറിയാനാവു എന്നാണ് പരിശീലകന്‍ സാവി പ്രതികരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

SCROLL FOR NEXT