രാഹുലും ഋഷഭ് പന്തും എ പ്ലസ് ഗ്രേഡിലേക്ക്? രഹാനെ, പൂജാര എന്നിവരെ തരംതാഴ്ത്താന്‍ സാധ്യത

ടെസ്റ്റിലും വൈറ്റ് ബോള്‍ ക്രിക്കറ്റിലും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയ കെഎല്‍ രാഹുലിന് എ പ്ലസ് ഗ്രേഡ് ലഭിച്ചേക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ടെസ്റ്റ് ടീമിലെ സ്ഥാനം പരുങ്ങലില്‍ നില്‍ക്കുന്ന ചേതേശ്വര്‍ പൂജാരയ്ക്കും രഹാനെയ്ക്കും ബിസിസിഐയുടെ വാര്‍ഷിക കരാറിലെ ഗ്രേഡ് എ സ്ഥാനം നഷ്ടമായേക്കും. ടെസ്റ്റിലും വൈറ്റ് ബോള്‍ ക്രിക്കറ്റിലും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയ കെഎല്‍ രാഹുലിന് എ പ്ലസ് ഗ്രേഡ് ലഭിച്ചേക്കും. 

കളിക്കാരുടെ വാര്‍ഷിക കരാര്‍ സംബന്ധിച്ച തീരമാനം തൊട്ടടുത്ത ദിവസങ്ങളില്‍ ബിസിസിഐ എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കെഎല്‍ രാഹുലിനൊപ്പം ഋഷഭ് പന്തിനും എ പ്ലസ് ഗ്രേഡ് ലഭിച്ചേക്കും. മൂന്ന് ഫോര്‍മാറ്റിലും ഈ രണ്ട് പേര്‍ സ്ഥിരം സാന്നിധ്യമാകുന്നതോടെയാണ് ഇത്. 

രോഹിത് ശര്‍മ, വിരാട് കോഹ് ലി, ബൂമ്ര എന്നിവരാണ് എ പ്ലസ് ഗ്രേഡില്‍ ഉള്ളത്. ഏഴ് കോടി രൂപയാണ് എ പ്ലസ് ഗ്രേഡിലുള്ള കളിക്കാരുടെ വാര്‍ഷിക പ്രതിഫലം. എ വിഭാഗത്തില്‍ 5 കോടിയും ബി വിഭാഗത്തില്‍ മൂന്ന് കോടിയും സി വിഭാഗത്തില്‍ ഒരു കോടിയുമാണ്. 

കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ നിശ്ചയിക്കുന്നത്. ടീമിന് വേണ്ടി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അതേ പരിഗണന നല്‍കാന്‍ ബിസിസിഐയും മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയും തീരുമാനിച്ചാല്‍ പൂജാരയും രഹാനെയും എ ഗ്രേഡില്‍ തുടരും. 

ഹര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ എന്നിവരെ ഗ്രൂപ്പ് ബിയിലേക്ക് താഴ്ത്തിയേക്കും. ശാര്‍ദുല്‍ താക്കൂറിന് ഗ്രൂപ്പ് ബിയില്‍ നിന്ന് എയിലേക്ക് എത്താനായേക്കും. ഗ്രൂപ്പ് സിയിലെ മുഹമ്മദ് സിറാജ്, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്കും മുകളിലേക്ക് കയറ്റം കിട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

2021 വര്‍ഷത്തെ കരാര്‍ പട്ടിക

ഗ്രേഡ് എ പ്ലസ്- വിരാട് കോഹ് ലി, രോഹിത്, ബൂമ്ര
ഗ്രേഡ് എ- അശ്വിന്‍, രവീന്ദ്ര ജഡേജ, ചേതേശ്വര്‍ പൂജാര, രഹാനെ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ

ഗ്രേഡ് ബി- വൃധിമാന്‍ സാഹ, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ശാര്‍ദുല്‍ താക്കൂര്‍, മായങ്ക് അഗര്‍വാള്‍
ഗ്രേഡ് സി-കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്‌നി, ദീപക് ചഹര്‍, ശുഭ്മാന്‍ ഗില്‍, ഹനുമാ വിഹാരി, അക്ഷര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍, ചഹല്‍, മുഹമ്മദ് സിറാജ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com