സഞ്ജു സാംസണ്‍ എക്സ്
Sports

'സാംസണ്‍ കൊടുങ്കാറ്റ് വന്നു, മനസിലായോ... എട, മോനെ ഹാപ്പി അല്ലേ'...

ആവേശം വൈബില്‍ 'സഞ്ജു അണ്ണന്‍'

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: രാജ്യാന്തര ടി20യില്‍ കന്നി സെഞ്ച്വറിയുമായി വെട്ടി തിളങ്ങിയ ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം. ഏറെ കാലമായി ആരാധകര്‍ കാത്തിരുന്ന ആ മനോഹര ഇന്നിങ്‌സിന് ഇന്നലെ രാത്രി ഹൈദരാബാദ് സാക്ഷിയായി നില കൊണ്ടു.

സഞ്ജുവിനെ അഭിനന്ദിച്ച് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ എക്‌സില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായി. ഒരു നല്ല മനുഷ്യനെ ഏറെ കാലം നിങ്ങള്‍ക്ക് തഴയാനാകില്ല. എന്റെ ടി20 ടീമില്‍ എല്ലായ്‌പ്പോഴും സഞ്ജുവിനു സ്ഥാനമുണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.

മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്, സഞ്ജു നായകനായ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ്, മറ്റൊരു ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സ്... സഞ്ജുവിന്റെ സെഞ്ച്വറി നേട്ടം ആഘോഷിച്ചു.

'ഒരു നല്ല മനുഷ്യനെ അധിക നാള്‍ നിങ്ങള്‍ക്ക് തഴയാനാകില്ല. എല്ലായ്‌പ്പോഴും സവിശേഷത പുലര്‍ത്തുന്ന ഒരു കളിക്കാരന്‍. അദ്ദേഹത്തിന്റെ ഏറ്റവും സവിശേഷമായ നിമിഷം. സഞ്ജു എല്ലായ്‌പ്പോഴും എന്റെ ടി20 ടീമിലുണ്ടാകും'- ശതകത്തിനു പിന്നാലെ അദ്ദേഹം എക്‌സില്‍ കുറിച്ചു.

'എന്തൊരു ശതകമാണ്. എക്‌സ് ഫാക്ടറാകാന്‍ കെല്‍പ്പുള്ള താരങ്ങളെയാണ് ഇന്ത്യക്ക് വേണ്ടത്. സഞ്ജു ഇവിടെ തുടരാനാണ് വന്നിരിക്കുന്നത്'- കൈഫ്.

ഈ സെഞ്ച്വറി എത്രമാത്രം വിലപ്പെട്ടതാണെന്നു ഞങ്ങള്‍ക്ക് അറിയാം എന്നായിരുന്നു രാജസ്ഥാന്‍ ടീം കുറിച്ചത്. മുംബൈ ഇന്ത്യന്‍സ് 'ആവേശം' വൈബിലാണ് ആഘോഷിച്ചത്. രംഗണ്ണന്‍ സ്‌റ്റൈലില്‍ കാറിന്റെ ബോണറ്റില്‍ ഇരിക്കുന്ന സഞ്ജുവിന്റെ ചിത്രമാണ് അവര്‍ പങ്കിട്ടത്. 'എട, മോനെ'- എന്ന ഡയലോഗും കുറിച്ചാണ് ചിത്രം. കുറിപ്പായി- 'സഞ്ജു എല്ലായ്‌പ്പോഴും ഇങ്ങനെയായിരിക്കണം. മോനെ ഹാപ്പി അല്ലേ'- എന്നും മുംബൈ ഇന്ത്യന്‍സ്. സാംസണ്‍ കൊടുങ്കാറ്റ് വന്നു, മനസിലായോ എന്നു ആരാധക കൂട്ടം ദി ഭാരത് ആര്‍മിയും.

ബംഗ്ലാദേശിനെതിരായ അവസാന ടി20യിലാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ച ഐതിഹാസിക ഇന്നിങ്‌സിന്റെ പിറവി. 11 ഫോറും 8 സിക്‌സുകളും തൊങ്ങല്‍ ചാര്‍ത്തി ചന്തം നിറച്ച ഇന്നിങ്‌സ്. 47 പന്തില്‍ 111 റണ്‍സുമായി സഞ്ജു കളം വാണു. കളിയിലെ താരവും മറ്റാരുമായിരുന്നില്ല.

സ്ഥാനം കിട്ടുമ്പോഴെല്ലാം മോശം കളി കളിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കു നടുവില്‍ നില്‍ക്കെയായിരുന്നു ഈ അതി മനോഹര ക്ലാസിക്ക് ഇന്നിങ്‌സ്. ഡഗൗട്ടില്‍ പരിശീലകന്‍ ഗംഭീര്‍ പ്രകടിപ്പിച്ച സന്തോഷവും ഇന്നലത്തെ ഹൈദരാബാദ് രാത്രിയെ മനോഹരമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT