Cricket Icon Sir Garfield Sobers Passes Away, Tributes Flow from Gavaskar and Kohli 
Sports

'ഞങ്ങൾ എല്ലാം ആഗ്രഹിച്ചത് സോബേഴ്‌സിനെ പോലെയാകാൻ'; അനുസ്മരിച്ച് കോഹ്‌ലിയും ഗാവസ്കറും

ഇടംകൈ ഫാസ്റ്റ്-മീഡിയം, ഓർത്തഡോക്സ് സ്പിൻ, റിസ്റ്റ് സ്പിൻ എന്നീ മൂന്ന് ശൈലികളിലും മികവോടെ പന്തെറിയാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ വെസ്റ്റ് ഇൻഡീസ് ഇതിഹാസം സർ ഗാർഫീൽഡ് സോബേഴ്‌സ് അന്തരിച്ചു. 90-ാം പിറന്നാളിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് താരത്തിന്റെ അപ്രതീക്ഷിത വിട വാങ്ങൽ. 93 ടെസ്റ്റ് മത്സരങ്ങളിൽ വെസ്റ്റ് ഇൻഡീസിന്റെ ജേഴ്‌സിയണിഞ്ഞ സോബേഴ്‌സ് കളിക്കളത്തിലെ എല്ലാ മേഖലയിലും അസാമാന്യ മികവ് കാഴ്ചവെച്ച താരം കൂടിയാണ്. താരത്തിന്റെ മികച്ച പ്രകടങ്ങൾ ഓർത്തെടുക്കുകയാണ് സുനിൽ ഗാവസ്കറും വിരാട് കോഹ്‌ലിയും.

Cricket Icon Sir Garfield Sobers Passes Away, Tributes Flow from Gavaskar and Kohli

"ക്രിക്കറ്റ് കളിയുടെ ഏറ്റവും ദുഃഖകരമായ ദിവസങ്ങളിലൊന്നാണിത്. ഈ ഭൂമിയിൽ കളിച്ച ഏറ്റവും മികച്ച ക്രിക്കറ്റർ ഇനി നമ്മോടൊപ്പമില്ല. സർ ഗാർഫീൽഡ് സോബേഴ്‌സ് എന്ന ക്രിക്കറ്ററുടെ മഹത്വം വിവരിക്കാൻ വാക്കുകൾ പോര" മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ പറഞ്ഞു.

ഗാർഫീൽഡ് സോബേഴ്‌സ് എന്ന ക്രിക്കറ്ററെ വിശേഷിപ്പിക്കാൻ വാക്കുകൾ മതിയാകില്ല. കുട്ടിക്കാലത്ത് ആദ്യമായി ബാറ്റോ പന്തോ കൈയിലെടുക്കുമ്പോൾ അദ്ദേഹത്തെപ്പോലെ ആകണം എന്നായിരുന്നു ആഗ്രഹം. നിങ്ങൾ സമാധാനത്തോടെ വിശ്രമിക്കൂ സർ ഗാർഫീൽഡ്. നിങ്ങൾ എന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടംകൈയൻ തകർപ്പൻ ബാറ്ററായിരുന്ന സോബേഴ്‌സിന് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. ഇടംകൈ ഫാസ്റ്റ്-മീഡിയം, ഓർത്തഡോക്സ് സ്പിൻ, റിസ്റ്റ് സ്പിൻ എന്നീ മൂന്ന് ശൈലികളിലും മികവോടെ പന്തെറിയാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. അതോടൊപ്പം തന്നെ സോബേഴ്‌സ് അസാധാരണമായ ഫീൽഡറുമായിരുന്നു. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ക്ലോസ് ക്യാച്ചർമാരിൽ ഒരാളാണ് അദ്ദേഹം.

ഐസിസിയുടെ 'സർ ഗാർഫീൽഡ് സോബേഴ്‌സ് ട്രോഫി' (ICC Men's Cricketer of the Year) രണ്ടുതവണ നേടിയ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി സോബേഴ്‌സിനെക്കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ് "ലോക ക്രിക്കറ്റിന് മഹാന്മാരിൽ ഒരാളെ നഷ്ടമായി. സമാധാനത്തോടെ വിശ്രമിക്കൂ, സർ ഗാർഫീൽഡ് സോബേഴ്‌സ്. നിങ്ങളുടെ ഓർമകൾ തലമുറകൾക്ക് പ്രചോദനമാകും," അദ്ദേഹം പറഞ്ഞു.

വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റ് മത്സരങ്ങൾ ആണ് താരം കളിച്ചത്. 8,032 ടെസ്റ്റ് റൺസ് (ശരാശരി 57.78) നേടിയ അദ്ദേഹം 26 സെഞ്ച്വറികളും 30 അർധ സെഞ്ച്വറികളും സ്വന്തമാക്കിയിട്ടുണ്ട്. ബൗളിങ്ങിൽ 235 വിക്കറ്റുകൾ ആണ് താരത്തിന്റെ പേരിലുള്ളത്. 109 ക്യാച്ചുകൾ സ്വന്തമാക്കി ഫീൽഡിങിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

Cricket Icon Sir Garfield Sobers Passes Away, Tributes Flow from Gavaskar and Kohli

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് നാളെ മുതൽ നേരിയ ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

നടി ജെന്നിഫർ വിൻ​ഗെറ്റ് വിവാഹിതയായി ?; ബ്രൈഡൽ ​ഗൗൺ ട്രയൽ വിഡിയോ വൈറൽ

കർക്കടക മാസത്തിലെ കുളിക്ക് പ്രത്യേകതയുണ്ടോ? ശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ?

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപണം; യൂട്യൂബർ ചെകുത്താന് മർദനം

ബാങ്ക് എഫ്ഡിയേക്കാള്‍ കൂടുതല്‍ പലിശ; ആര്‍ബിഐ ഫ്ലോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടുകളെ അറിയാം