Cricket revenge was evident during and after the Asia Cup final X
Sports

സഞ്‍ജു സാക്ഷി, 'ബെസ്റ്റ് ഇന്‍ റോസ്റ്റിങ്', അബ്രാറിനെ ട്രോളി എയറിലാക്കി അര്‍ഷ്ദീപും ജിതേഷും; വിഡിയോ വൈറല്‍

സഞ്ജു മടങ്ങിയതും തലവെട്ടിച്ചുള്ള ട്രേഡ് മാര്‍ക്ക് പരിഹാസം കലര്‍ന്ന ആഘോഷം അബ്രാര്‍ പുറത്തെടുത്തു. കളി കഴിഞ്ഞപ്പോള്‍ കളി കാര്യമായെന്ന് വേണം പറയാന്‍.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഇന്ത്യാ-പാകിസ്ഥാന്‍ ഏഷ്യാകപ്പ് എല്ലാത്തരത്തിലും നാടകീയരംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. സിനിമാ ഡയലോഗിനെ പോലും വെല്ലുന്ന തരത്തിലായിരുന്നു താരങ്ങളുടെ വാക്കുകളും രീതികളും. അബ്രാറിനെ നിര്‍ത്തിയങ്ങ് അപമാനിക്കുന്ന അര്‍ഷ്ദീപിന്റെയും ജിതേഷിന്റെയും ഹര്‍ഷിതിന്റെയും വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

ഓര്‍മയില്ലേ, കളിയുടെ പതിമൂന്നാം ഓവര്‍. 24 റണ്‍സെടുത്ത് ടീമിന്റെ രക്ഷനാകും എന്ന പ്രതീക്ഷയില്‍ നില്‍ക്കവേയാണ് സഞ്ജു സാംസണിനെ അബ്രാര്‍ പുറത്താക്കിയത്. ഇന്ത്യയുടെ ആത്മവിശ്വാസത്തിന് ഏറ്റ വലിയ തിരിച്ചടിയായിരുന്നു സഞ്ജുവിന്റെ മടക്കം. 62/4 എന്ന നിലയില്‍ ഇന്ത്യ പരുങ്ങി. സഞ്ജു മടങ്ങിയതും തലവെട്ടിച്ചുള്ള ട്രേഡ് മാര്‍ക്ക് പരിഹാസം കലര്‍ന്ന ആഘോഷം അബ്രാര്‍ പുറത്തെടുത്തു. കളി കഴിഞ്ഞപ്പോള്‍ കളി കാര്യമായെന്ന് വേണം പറയാന്‍.

തിലകിനൊപ്പം ശിവം ദുബെ ഉറച്ച് നിന്ന് വിജയം ഉറപ്പിക്കുകയും പിന്നാലെ എത്തിയ റിങ്കു സിങ് വിജയറണ്‍ കണ്ടെത്തുകയും ചെയ്തതോടെ മറുപടിയായുള്ള വൈറല്‍ നിമിഷം പിറന്നു. ഗ്രൗണ്ടിലിറങ്ങി നിന്ന അര്‍ഷ്ദീപും ജിതേഷും ഹര്‍ഷിതും സഞ്ജുവിനെ പിടിച്ച് മുന്നില്‍ നിര്‍ത്തിയ ശേഷം അബ്രാറിന്റെ ' ആഘോഷം' അനുകരിച്ചു. നോ കോണ്‍ടെക്സ്റ്റ് എന്ന ക്യാപ്ഷനോടെയാണ് അര്‍ഷ്ദീപ് വിഡിയോ പങ്കിട്ടത്. വൈറല്‍ റീല്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

എത്ര പെട്ടെന്നാണ് ഇത് വിഡിയോയാക്കി പോസ്റ്റ് ചെയ്തതെന്ന് ഒരാളും 'ബെസ്റ്റ് ഇന്‍ റോസ്റ്റിങ്' എന്ന് മറ്റൊരാളും കുറിച്ചു. വിഡിയോ കണ്ട് ചിരിച്ച് മതിയായില്ലെന്നായിരുന്നു കമന്റുകളിലൊന്ന്. ഇന്ത്യപാക് ഫൈനലിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണിതെന്നും ആരാധകര്‍ കുറിക്കുന്നു.

Cricket revenge was evident during and after the Asia Cup final, with India's response to Pakistan's celebrations. The viral video shows Indian players mimicking Abrar's celebration after Sanju Samson's dismissal, highlighting the competitive spirit and playful banter between the teams.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെയ്‌സ്വാളിന് സെഞ്ച്വറി, ഏകദിന പരമ്പര ഇന്ത്യയ്ക്ക്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 9 വിക്കറ്റിന്റെ ജയം

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊന്നു

പ്രതിസന്ധി അയയുന്നു? 95 ശതമാനം കണക്ടിവിറ്റി പുനഃസ്ഥാപിച്ചതായി ഇന്‍ഡിഗോ

'ആഹാരം കഴിക്കാം'; ജയിലില്‍ നിരാഹാരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞു, വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT