വിരാട് കോഹ്‌ലി, സെമി ഫൈനൽ പോരട്ടത്തിൽ നിന്ന്/ അമിതാഭ് ബച്ചൻ, ഇൻസ്റ്റ​ഗ്രാം 
Sports

'ഞാൻ കണ്ടില്ലെങ്കിൽ ഇന്ത്യ വിജയിക്കും'; ഞായറാഴ്‌ച കണ്ണുകെട്ടിയിരിക്കാൻ അമിതാഭ് ബച്ചനോട് ആരാധകരുടെ അപേക്ഷ

ഇന്ത്യയുടെ ലോകകപ്പ് പ്രവേശനത്തിൽ അമിതാഭ് ബച്ചന്റെ വൈറൽ കുറിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ അഭിനന്ദവുമായി ചലചിത്രരം​ഗത്ത് നിന്നും നിരവധി ആളുകൾ രം​ഗത്തെത്തിയിരുന്നു. ഇതിൽ പലരുടെയും പോസ്റ്റുകളും അഭിപ്രായങ്ങളും സോഷ്യൽമീഡിയയിൽ വൈറലുമായിരുന്നു. എന്നാൽ അതിന്റെയെല്ലാം ഒരുപടി മേലെയാണ് ബി​ഗ് ബിയുടെ പോസ്റ്റ്. 'ഞാൻ കണ്ടില്ലെങ്കിൽ നമ്മൾ വിജയിക്കും' എന്നായിരുന്നു ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ ഇന്ത്യയുടെ ഫൈനൽ പ്രവേശത്തെ കുറിച്ച് എക്‌സിൽ കുറിച്ചത്.

ട്വീറ്റ് നിമിഷങ്ങൾക്കുള്ളിൽ വൈറലായി. ആരാധകരുടെ രസകരമായ കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കമന്റ് ബോക്‌സ്. ഫൈനൽ മത്സരം താരം കാണരുതെന്നായിരുന്നു പലരുടെയും അപേക്ഷ. മത്സരം നടക്കുമ്പോൾ കണ്ണു കെട്ടിയിരിക്കണമെന്നായിരുന്നു ഒരു ആരാധകൻ ബി​ഗ് ബിയോട് അപേക്ഷിച്ചത്. പോസ്റ്റിന് താഴെ നിരവധി മീമുകളും പ്രത്യക്ഷപ്പെട്ടു.

കഴിഞ്ഞ ലോകക്കപ്പിൽ സെമിയിൽ തോൽപ്പിച്ച അതേ കെയ്ൻ വില്യംസണോടും സംഘത്തോടും കണക്ക് തീർത്താണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ഇന്ത്യ ഉയർത്തിയ 398 റൺസ് വിജലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവീസ് 48.5 ഓവറിൽ 327 റൺസിന് ഓൾഔട്ടായി. ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ നാലാം ഫൈനലാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT