അനായ ബംഗാര്‍ എക്സ്
Sports

'ചില ക്രിക്കറ്റ് താരങ്ങള്‍ നഗ്ന ചിത്രങ്ങള്‍ അയക്കും, എന്‍റെ ഫോട്ടോയും ചോദിക്കും'- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനായ ബംഗാര്‍

മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ സ‌ഞ്ജയ് ബംഗാറിന്‍റെ മകളാണ് അനായ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ സ‌ഞ്ജയ് ബംഗാറിന്‍റെ മകള്‍ അനായ ബംഗാര്‍. ലിംഗ മാറ്റ ശത്രക്രിയ നടത്തിയ ശേഷമാണ് അവര്‍ അനായ ബംഗാര്‍ എന്ന പേര് സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഹോര്‍മോണ്‍ ചികിത്സയ്ക്കു വിധേയയായത്. സഞ്ജയ് ബംഗറിന്‍റെ വഴിയേ ക്രിക്കറ്റ് താരമായി ഉയരുന്നതിനിടെയാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയയായത്. നിലവില്‍ യുകെയിലാണ് അനായാ താമസിക്കുന്നത്.

സമീപകാലത്ത് നല്‍കിയ അഭിമുഖത്തിലാണ് ക്രിക്കറ്റ് ലോകത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ അവര്‍ വിവരിച്ചത്. തീര്‍ത്തു അരക്ഷിതാവസ്ഥ നിറഞ്ഞതാണ് ക്രിക്കറ്റ് ലോകമെന്നു അവര്‍ തുറന്നടിച്ചു.

'ക്രിക്കറ്റ് പുരുഷ മേധാവിത്വത്തിന്‍റെ ലോകമാണ്. യശസ്വി ജയ്സ്വാള്‍, സര്‍ഫറാസ് ഖാന്‍. മുഷീര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം ഞാന്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എന്‍റെ വ്യക്തിത്വം ഞാന്‍ എപ്പോഴും മറച്ചുവച്ചു. കാരണം ക്രിക്കറ്റ് ലോകം തീര്‍ത്തും അരക്ഷിതാവസ്ഥ നിറഞ്ഞതാണ്. ശസ്ത്രക്രിയ്ക്കു ശേഷം എന്നെ പിന്തുണച്ചവരും അപമാനിച്ചവരുമുണ്ട്.'

'ചില ക്രിക്കറ്റ് താരങ്ങള്‍ തുടര്‍ച്ചയായി നഗ്ന ചിത്രങ്ങള്‍ അയച്ചു തരുമായിരുന്നു. എന്‍റെ ചിത്രങ്ങള്‍ ചോദിക്കുകയും ചെയ്യും. ഒരു വെറ്ററന്‍ താരത്തോട് ഞാന്‍ എന്‍റെ അവസ്ഥയെ കുറിച്ച് സംസാരിച്ചപ്പോള്‍ കാറില്‍ കയറാനാണ് എന്നോട് അയാള്‍ ആവശ്യപ്പെട്ടത്. നമുക്ക് ഒരുമിച്ച് ഉറങ്ങാമെന്നും അയാള്‍ എന്നോടു പറഞ്ഞു. വളരെ മോശം പെരുമാറ്റമാണ് എനിക്ക് നേരിടേണ്ടി വന്നത്'- അനായ വ്യക്തമാക്കി.

ആര്യന്‍ എന്നായിരുന്നു ശസ്ത്രക്രിയ്ക്കു മുന്‍പ് അവരുടെ പേര്. ഇസ്‍‍ലാം ജിംഖാന ക്ലബിലൂടെയാണ് ആര്യന്‍ ക്രിക്കറ്റ് കരിയറിനു തുടക്കമിട്ടത്. പിന്നീട് ലെസ്റ്റര്‍ഷെയറിലെ ഹിങ്ക്‌ലി ക്ലബിനായും താരം കളിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ?

വീട്‌ പണിക്കിടെ മതില്‍ ഇടിഞ്ഞുവീണു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

SCROLL FOR NEXT