ഫോട്ടോ: ട്വിറ്റർ 
Sports

ന്യൂകാസില്‍ താരത്തിനെതിരെ ഫൗള്‍, റെഡ് കാര്‍ഡ് കാണാതെ രക്ഷപെട്ട് ക്രിസ്റ്റ്യാനോ; വിമര്‍ശനം

ന്യൂകാസിലിന്റെ മധ്യനിര താരം റയാന്‍ ഫ്രെസറിനെതിരായ ഫൗളിന് യെല്ലോ കാര്‍ഡ് ആണ് ക്രിസ്റ്റിയാനോയ്ക്ക് റഫറി കാണിച്ചത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിന് എതിരായ കളിയില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പുകാര്‍ഡ് കാണാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ന്യൂകാസിലിന്റെ മധ്യനിര താരം റയാന്‍ ഫ്രെസറിനെതിരായ ഫൗളിന് യെല്ലോ കാര്‍ഡ് ആണ് ക്രിസ്റ്റിയാനോയ്ക്ക് റഫറി കാണിച്ചത്. 

തനിക്ക് മുന്‍പ് ന്യൂകാസില്‍ താരം പന്തിലേക്ക് എത്തുമെന്ന് വ്യക്തമായിട്ടും ക്രിസ്റ്റ്യാനോ കരുത്ത് നിറച്ച് പന്തിലേക്ക് എത്തി. ഫ്രെസര്‍ ഇവിടെ തന്റെ കാല് പിന്നിലേക്ക് വലിച്ചു. ക്രെസറിന്റെ മുകളിലൂടെ ചാടിയാണ് ക്രിസ്റ്റിയാനോ പോകുന്നത്. ഇവിടെ ക്രിസ്റ്റ്യാനോ ആയിരുന്നു ഫൗളിന് വിധേയമായത് എങ്കില്‍ എതിര്‍ താരത്തിന് റെഡ് കാര്‍ഡ് നല്‍കുമായിരുന്നില്ലേ എന്ന ചോദ്യമാണ് ആരാധകരില്‍ നിന്ന് ഉയരുന്നത്. 

ക്രിസ്റ്റിയാനോയുടെ സൂപ്പര്‍ സ്റ്റാര്‍ പരിവേശമാണ് ഇവിടെ താരത്തെ രക്ഷിച്ചത് എന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. ന്യൂകാസിലിന് എതിരെ 1-1ന് സമനില പിടിച്ച കളിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും ക്രിസ്റ്റ്യാനോയ്ക്ക് കഴിഞ്ഞില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT