Cristiano Ronaldo x
Sports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി 'സ്പാനിഷ് ക്ലബ്' ഉടമ! 25 ശതമാനം ഓഹരികള്‍ സ്വന്തം

കളിക്കാരനെന്ന നിലയില്‍ കരിയര്‍ അവസാനിപ്പിച്ചാലും ക്ലബ് നടത്തിപ്പുകാരന്റെ റോളില്‍ തുടരാനുള്ള ഒരുക്കവുമായി ഇതിഹാസ താരം

സമകാലിക മലയാളം ഡെസ്ക്

റിയാദ്: ഫുട്‌ബോളില്‍ നിന്നു വിരമിച്ചാല്‍ എന്ത് ചെയ്യുമെന്ന ഉത്തരത്തിന്റെ ആദ്യ സൂചനകളുമായി ഇതിഹാസ താരവും പോര്‍ച്ചുഗല്‍ നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് യുഎ അല്‍മേരിയയുടെ ഉടമകളിലൊരാളായി ക്രിസ്റ്റിയാനോ മാറി. ടീമിന്റെ 25 ശതമാനം ഓഹരികള്‍ താരം സ്വന്തമാക്കി. കളത്തില്‍ നിന്നു വിരമിച്ചാലും കളത്തിനു പുറത്തുള്ള പ്രവര്‍ത്തനങ്ങളുമായി താന്‍ ഫുട്‌ബോള്‍ ലോകത്ത് തന്നെയുണ്ടാകുമെന്നു അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിന്റെ തുടക്കമാണ് ഇപ്പോഴത്തെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2023-24 സീസണില്‍ സ്പാനിഷ് ലാ ലിഗയില്‍ നിന്നു രണ്ടാം ഡിവഷനായ സ്പാനിഷ് സെഗുണ്ട ലീഗിലേക്ക് തരം താണ ടീം ഒന്നാം ഡിവിഷനിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. അതിനിടെയാണ് ക്രിസ്റ്റ്യാനോ ഓഹരികള്‍ സ്വന്തമാക്കി ക്ലബ് മാനേജ്‌മെന്റിലേക്ക് എത്തുന്നത്. നിലവില്‍ ടീം സെഗുണ്ട ലീഗില്‍ മൂന്നാം സ്ഥാനത്താണ്.

പുതിയതായി രൂപീകരിച്ച സിആര്‍7 സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റിന്റെ പേരിലാണ് താരം ഓഹരികള്‍ സ്വന്തമാക്കിയിരിക്കുന്നത്. 2025 മെയില്‍ അല്‍മേരിയയുടെ ഉടമസ്ഥാവകാശം മാറിയിരുന്നു. മുഹമ്മദ് അല്‍ ഖെരിജിയുടെ നേതൃത്വത്തിലുള്ള സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എംസി ഗ്രൂപ്പാണ് ടീമിന്റെ നിയന്ത്രണം സ്വന്തമാക്കിയത്. നേരത്തെ തുര്‍ക്കി അല്‍ ഷെയ്ഖില്‍ നിന്നാണ് എസ്എംസി ഗ്രൂപ്പ് ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. പിന്നാലെയാണ് ക്രിസ്റ്റ്യാനോയുടെ കമ്പനി ഓഹരി സ്വന്തമാക്കിയത്. ഏറ്റെടുക്കല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

നിലവില്‍ സൗദി ക്ലബ് അല്‍ നസറിന്റെ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കരുത്തുറ്റ അടിത്തറയുമായി സ്പാനിഷ് ഫുട്‌ബോളില്‍ ശക്തമായ സാന്നിധ്യമാകാന്‍ ഒരുങ്ങുന്ന അല്‍മേരിയക്ക് പുതിയ ഉണര്‍വ് നല്‍കുന്നതാണ് ഇതിഹാസ താരത്തിന്റെ തലപ്പത്തേക്കുള്ള വരവ്.

Cristiano Ronaldo has become a part-owner of the Spanish second-tier side Almeria 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഭവന പദ്ധതിക്ക് തറക്കല്ലിട്ടു; വൈകിയത് അനുമതികള്‍ ലഭിക്കാത്തത് മൂലമെന്ന് പ്രിയങ്ക

'കേരള സ്റ്റോറി 2' റിലീസിന് സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി

ഇവയ്ക്കൊപ്പം മാതളനാരങ്ങ കഴിക്കരുത്

ശരീര ഭാരം കുറക്കാൻ ഫ്ളാക്സ് സീഡ് ഈ രീതിയിൽ കഴിക്കൂ

ചുരുങ്ങിയ കാലം കൊണ്ട് 20 ലക്ഷം രൂപ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

SCROLL FOR NEXT