ഫോട്ടോ: ട്വിറ്റർ 
Sports

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇനി അല്‍ നസര്‍ താരം; 1,770 കോടി പ്രതിഫലം

'ലീഗിനേയും രാജ്യത്തേയും ഞങ്ങളുടെ തലമുറകളേയും ഈ ട്രാന്‍സ്ഫര്‍ സ്വാധീനിക്കും'

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: ഒടുവില്‍ സൗദി അറേബ്യന്‍ ക്ലബ് അല്‍ നസറില്‍ പന്ത് തട്ടാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2025 വരെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം സൗദിയില്‍ തുടരും. 1,770 കോടി രൂപയാണ് പ്രതിവര്‍ഷം താരത്തിന് പ്രതിഫലം. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും പരിശീലകനും എതിരെ പിയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ ക്രിസ്റ്റിയാനോ തുറന്നടിച്ചതോടെയാണ് യുനൈറ്റഡും ക്രിസ്റ്റിയാനോയും തമ്മില്‍ വേര്‍പിരിഞ്ഞത്. ലോകകപ്പില്‍ ഫ്രീ ഏജന്റായിട്ടാണ് ക്രിസ്റ്റ്യാനോ കളിച്ചത്.

ചരിത്രം എഴുതപ്പെടുകയാണ്. ഇത് വിജയങ്ങളിലേക്ക് എത്താന്‍ ഞങ്ങളുടെ ക്ലബിനെ മാത്രമല്ല, ലീഗിനേയും രാജ്യത്തേയും ഞങ്ങളുടെ തലമുറകളേയും ഈ ട്രാന്‍സ്ഫര്‍ സ്വാധീനിക്കും, ക്രിസ്റ്റ്യാനോയുടെ ട്രാന്‍സ്ഫര്‍ വാര്‍ത്ത സ്ഥിരീകരിച്ച് അല്‍ നസര്‍ കുറിച്ചു. 

ഒരു ഫുട്‌ബോള്‍ താരത്തിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തിനാണ് ക്രിസ്റ്റ്യാനോ അല്‍ നസറിലെത്തുന്നത്. മറ്റൊരു സൗദി ടീമായ അല്‍ ഹിലാല്‍ ക്രിസ്റ്റിയാനോയ്ക്ക് 3000 കോടി രൂപ പ്രതിഫലം ഓഫര്‍ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT