ഫോട്ടോ: ട്വിറ്റർ 
Sports

ഗോള്‍വേട്ട 800 കടത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ആഴ്‌സണലിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 

കരിയറിലെ ഗോള്‍വേട്ട 800 കടത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Author : സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: കരിയറിലെ ഗോള്‍വേട്ട 800 കടത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഓള്‍ഡ് ട്രഫോര്‍ഡില്‍ ആഴ്‌സണലിനെ 3-2ന് തോല്‍പ്പിച്ച കളിയിലാണ് ക്രിസ്റ്റ്യാനോ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടത്. 

ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷമായിരുന്നു തിരിച്ചു വന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തകര്‍പ്പന്‍ ജയം പിടിച്ചത്. ക്ലബ് ഫുട്‌ബോളിലും പോര്‍ച്ചുഗല്ലിനും വേണ്ടി നേടിയ ഗോളുകളുടെ എണ്ണമാണ് ക്രിസ്റ്റിയാനോ 800 കടത്തിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി 130 ഗോളുകള്‍, റയല്‍ മാഡ്രിഡില്‍ 450 ഗോളുകള്‍, യുവന്റ്‌സില്‍ 101, പോര്‍ച്ചുഗല്‍ ടീമിനൊപ്പം 115 ഗോളുകള്‍ എന്നിങ്ങനെയാണ് ക്രിസ്റ്റിയാനോയുടെ ഗോള്‍ കണക്ക്. 

ഇരട്ട ഗോളുമായി ക്രിസ്റ്റിയാനോ

70ാം മിനിറ്റിലെ പെനാല്‍റ്റി ഉള്‍പ്പെടെ രണ്ട് ഗോളുകള്‍ ആഴ്‌സണലിന് എതിരെ ക്രിസ്റ്റിയാനോയില്‍ നിന്ന് വന്നു. 13ാം മിനിറ്റില്‍ എമൈല്‍ സ്മിത്തിലൂടെ ആഴ്‌സണലാണ് ഗോള്‍ വേട്ട തുടങ്ങിയത്. എന്നാല്‍ 44ാം മിനിറ്റില്‍ തന്റെ ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ച് ബ്രൂണോ ഫെര്‍ണാണ്ടസ് ഗോള്‍വല കുലുക്കി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടിയുള്ള ബ്രൂണോയുടെ 100ാമത്തെ മത്സരമായിരുന്നു അത്. 

52ാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡിന്റെ അസിസ്റ്റില്‍ നിന്നാണ് ക്രിസ്റ്റിയാനോ കളിയിലെ തന്റെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലീഡ് എടുത്ത് രണ്ട് മിനിറ്റ് തികയുന്നതിന് മുന്‍പ് തന്നെ ആഴ്‌സണല്‍ തിരിച്ചടിച്ചു. ഇവിടെ 70ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോള്‍ വല കടത്തി ക്രിസ്റ്റിയാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം നേടിക്കൊടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT