ലിസ്ബന്‍: 23 വര്‍ഷം നീണ്ട അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ച് പോര്‍ച്ചുഗല്‍ ഇതിഹാസ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിക്കുമ്പോള്‍ അദ്ദേഹം തീര്‍ത്തത് നിരവധി റെക്കോര്‍ഡുകള്‍. പല റെക്കോര്‍ഡുകളും സമീപകാലത്തൊന്നും തകരാന്‍ സാധ്യത കുറവാണ്. അദ്ദേഹം തീര്‍ത്ത റെക്കോര്‍ഡുകളിലൂടെ.
* ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍. 146 ഗോളുകള്‍.
* ഏറ്റവും കൂടതല്‍ അന്തരാഷ്ട്ര മത്സരങ്ങള്‍. 234 മത്സരങ്ങള്‍.
* ഏറ്റവും കൂടുതല്‍ ഫിഫ ലോകകപ്പ് എഡിഷനുകളില്‍ ഗോള്‍ നേടിയ താരം. 6 ലോകകപ്പുകളിലും ഗോളുകള്‍.
* ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം. 41 ഗോളുകള്‍.
* ഏറ്റവും കൂടുതല്‍ യൂറോ കപ്പ് കളിച്ച താരം. 6 എഡിഷനുകള്‍.
* യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം. 30 പോരാട്ടങ്ങള്‍.
* യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍. 14 ഗോളുകള്‍.
* യൂറോ കപ്പിലും യോഗ്യതാ പോരാട്ടത്തിലുമായി ഗോള്‍ വേട്ടയില്‍ മുന്നില്‍. 55 ഗോളുകള്‍.
* ഏറ്റവും കൂടുതല്‍ ലോകകപ്പ്, യൂറോ കപ്പ് മത്സരങ്ങള്‍. 57 പോരാട്ടങ്ങള്‍.
* ലോകകപ്പിലും യൂറോ കപ്പിലുമായി നേടിയ ഗോളുകളുടെ എണ്ണത്തിലും ഒന്നാം സ്ഥാനത്ത്. 25 ഗോളുകള്‍.
* അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഹാട്രിക്ക് ഗോളുകള്‍ 10 എണ്ണം തികച്ച ലോകത്തിലെ ആദ്യ താരം.
* അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഒരു കലണ്ടര്‍ വര്‍ഷം തുടരെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം. 23 ഗോളുകള്‍ വീതം 2004, 2005, 2006 വര്‍ഷങ്ങളില്‍.
ക്ലബ്, കരിയര്‍ റെക്കോര്‍ഡുകള്‍
* അന്താരാഷ്ട്ര ഫുട്‌ബോളിലും ക്ലബ് ഫുട്‌ബോളിലുമായി അടിച്ചുകൂട്ടിയത് 985 ഗോളുകള്‍. 1000 ഗോളുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമാകാന്‍ ഇനി വേണ്ടത് 15 ഗോളുകള്‍ മാത്രം.
* ഫിഫ ക്ലബ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍. 7 ഗോളുകള്‍.
* ചാംപ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍. 140 ഗോളുകള്‍.
* ഒറ്റ ചാംപ്യന്‍സ് ലീഗ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ ഗോള്‍. 2013-14 സീസണില്‍ 17 ഗോളുകള്‍.
* രാജ്യത്തിനും ക്ലബുകള്‍ക്കുമായി കളത്തിലെത്തിയ മത്സരങ്ങള്‍ 1,300.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates