ഫോട്ടോ: ട്വിറ്റർ 
Sports

തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ; ഗോള്‍ അകന്നത് തലനാരിഴയ്ക്ക്(വീഡിയോ)

അവിടെ ക്രിസ്റ്റ്യാനോ കണ്ടെത്തിയ ഗോളുകളേക്കാള്‍ ആരാധകരെ ത്രസിപ്പിച്ചത് സൂപ്പര്‍ താരത്തിന്റെ മറ്റൊരു ഗോള്‍ ശ്രമമാണ്

Author : സമകാലിക മലയാളം ഡെസ്ക്

പോര്‍ട്ടോ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ലക്‌സംബര്‍ഗിനെ എതിരില്ലാത്ത 5 ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ തകര്‍ത്തത്. ഇവിടെ ഹാട്രിക്കോടെ ക്രിസ്റ്റിയാനോ നിറഞ്ഞു. എന്നാല്‍ അവിടെ ക്രിസ്റ്റ്യാനോ കണ്ടെത്തിയ ഗോളുകളേക്കാള്‍ ആരാധകരെ ത്രസിപ്പിച്ചത് സൂപ്പര്‍ താരത്തിന്റെ മറ്റൊരു ഗോള്‍ ശ്രമമാണ്. 

കളി തുടങ്ങി 13 മിനിറ്റിനുള്ളില്‍ തന്നെ ക്രിസ്റ്റിയാനോ രണ്ട് ഗോള്‍ നേടി. പെനാല്‍റ്റിയിലൂടെയായിരുന്നു ഇവ രണ്ടും. എന്നാല്‍ ഇവിടെ ബൈസിക്കിള്‍ കിക്കിലൂടെ ഹാട്രിക് തികയ്ക്കാനുള്ള അവസരം ക്രിസ്റ്റ്യാനോയ്ക്ക് മുന്‍പിലെത്തി. 

വലത് വിങ്ങില്‍ നിന്ന് ലഭിച്ച ക്രോസില്‍ ആദ്യ ടച്ച് എടുത്ത് മുകളിലേക്ക് ഉയര്‍ത്തിയ ക്രിസ്റ്റിയാനോ ബൈസിക്കിള്‍ കിക്ക് കളിച്ചു. എന്നാല്‍ ലംക്‌സംബര്‍ഗ് ഗോള്‍കീപ്പര്‍ക്ക് ഇത് തടുത്തിടാനായി. അല്ലായിരുന്നു എങ്കില്‍ പോര്‍ച്ചുഗല്ലിനായി ക്രിസ്റ്റിയാനോയുടെ ബൈസിക്കിള്‍ ഗോള്‍ എത്തുമായിരുന്നു. 

ബൈസിക്കിള്‍ കിക്കിലൂടെ ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും 87ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ ഹാട്രിക് തികച്ചു. കരിയറിലെ ക്രിസ്റ്റിയാനോയുടെ 58ാം ഹാട്രിക്ക് ആണ് ഇത്. പോര്‍ച്ചുഗല്ലിനായുള്ള ക്രിസ്റ്റിയാനോയുടെ ഗോള്‍ നേട്ടം 115ലേക്കും എത്തി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT