ഫോട്ടോ: ട്വിറ്റർ 
Sports

ദേഷ്യം അടക്കാൻ കഴിയാതെ റൊണാൾഡോ; ഞെട്ടിക്കുന്ന തോൽവിയിൽ അസ്വസ്ഥൻ; വെള്ളക്കുപ്പി ചവിട്ടിത്തെറിപ്പിച്ചു (വീഡിയോ)

സൗദി പ്രോ ലീ​ഗിൽ അൽ ഇത്തിഹാദിനോടാണ് അൽ നസർ അപ്രതീക്ഷിത തോൽവി വഴങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിന് ഞെട്ടിക്കുന്ന തോൽവി. പോയിന്റ് പട്ടികയിൽ ടീം രണ്ടാം സ്ഥാനത്തേക്ക് വീണു. തോൽവി ഉൾക്കൊള്ളാൻ ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചില്ല. മത്സര ശേഷം അതൃപ്തി പരസ്യമായി തന്നെ താരം പ്രകടിപ്പിച്ചു. 

സൗദി പ്രോ ലീ​ഗിൽ അൽ ഇത്തിഹാദിനോടാണ് അൽ നസർ അപ്രതീക്ഷിത തോൽവി വഴങ്ങിയത്. ലീ​ഗിൽ അൽ നസർ വഴങ്ങുന്ന രണ്ടാം തോൽവിയാണ് ഇത്. മത്സരത്തിന്റെ 80ാം മിനിറ്റിലാണ് ഇത്തി​ഹാദിന്റെ വിജയ ​ഗോൾ വന്നത്. റൊമാരീഞ്ഞോയാണ് ഇതിഹാദിനായി വിജയ ​ഗോൾ വലയിലാക്കിയത്. 

 شاهدوا .. غضب كبير جداً من النجم العالمي #كرستيانو_رونالدو بعد الخسارة من #الاتحاد للمرة الثانية#الاتحاد_النصر#النصر_الاتحاد pic.twitter.com/T80sXddLmS

മത്സര ശേഷം ​ഗ്രൗണ്ട് വിടുമ്പോൾ സഹ താരങ്ങളോടടക്കം താരം തന്റെ രോഷം പരസ്യമാക്കി പ്രകടിപ്പിച്ചു. ദേഷ്യം അടക്കാൻ സാധിക്കാതെ ടച്ച് ലൈനിൽ വച്ച് വെള്ളക്കുപ്പികളും റൊണാൾഡോ ചവിട്ടിത്തെറിപ്പിച്ചു. ഇതിന്റെ വീഡിയോയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. മത്സരത്തിനിടെ മെസി മുദ്രാവാക്യങ്ങളുമായി ഇത്തിഹാദ് ആരാധകര്‍ റൊണാള്‍ഡോയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. 

ജയത്തോടെ സൗദി പ്രോ ലീഗില്‍ അൽ നസറിനെ പിന്തള്ളി 20 കളികളില്‍ 47 പോയിന്‍റുമായി അല്‍ ഇത്തിഹാദ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. 20 കളികളില്‍ 46 പോയിന്‍റുള്ള അല്‍ നസർ രണ്ടാം സ്ഥാനത്ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT