Hockey World Cup Indian team 
Sports

ജയം മാത്രം പോരാ...; ഹോക്കി ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് നിര്‍ണായകം

ഇന്നത്തെ ഇംഗ്ലണ്ട്- നെതര്‍ലാന്‍ഡ്‌സ് മത്സരഫലവും ഇന്ത്യയ്ക്ക് നിര്‍ണായകമാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ആംസ്റ്റല്‍വീന്‍: ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്‍രീനയെ നേരിടും. സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. അതോടൊപ്പം ഇന്നത്തെ ഇംഗ്ലണ്ട്- നെതര്‍ലാന്‍ഡ്‌സ് മത്സരഫലവും ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.

വൈകീട്ട് 6.15 നാണ് ഇന്ത്യ - അര്‍ജന്റീന മത്സരം. പൂള്‍ ഇയില്‍ നിന്ന് 6 പോയിന്റോടെ ആതിഥേയരായ നെതര്‍ലാന്‍ഡ്‌സ് ഇതിനോടകം സെമിയില്‍ കടന്നു. ഇംഗ്ലണ്ടിനും അര്‍ജന്റീനയ്ക്കും മൂന്നു പോയിന്റ് വീതമുണ്ട്. ഇന്ത്യ ഇതുവരെ പോയിന്റൊന്നും നേടിയിട്ടില്ല.

ഓരോ പൂളിലെയും ആദ്യരണ്ടു സ്ഥാനക്കാരാണ് സെമിയിലെത്തുക. മത്സരത്തില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചാല്‍ മാത്രം ഇന്ത്യ സെമിയില്‍ കടക്കില്ല. രാത്രി 9.30 ന് നടക്കുന്ന ഇംഗ്ലണ്ട്- നെതര്‍ലാന്‍ഡ്‌സ് മത്സരത്തില്‍ ഇംഗ്ലണ്ട് തോല്‍ക്കുക കൂടി വേണം.

രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ കഴിഞ്ഞദിവസം നെതര്‍ലാന്‍ഡ്‌സിനോട് 3-1 ന് തോല്‍വി വഴങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ശനിയാഴ്ച രണ്ടാം മത്സരത്തില്‍ അര്‍ജന്റീന 3-1 ന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യയ്ക്ക് നേരിയ സെമി സാധ്യത തുറന്നത്.

Crucial match for India against Argentina in the Hockey World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്നും ഉത്രാട ദിനത്തിലും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മാടി വിളിച്ച് നീലക്കുറിഞ്ഞിപ്പൂക്കൾ; ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

കണ്ണൂരില്‍ ലോറികള്‍ കൂട്ടിയിടിച്ചു കത്തി; രണ്ടുപേര്‍ മരിച്ചു

സുഗന്ധവ്യഞ്ജനങ്ങൾ മാത്രമല്ല, ഓണപ്പൂക്കളത്തിന് പൂവസന്തവും സമ്മാനിച്ച് ഇടുക്കി; സേനാപതിയിൽ വിസ്മയമായി പൂപ്പാടം

ഓണം മഴയില്‍ മുങ്ങും?, ഇഡി ആക്രമണക്കേസ് പ്രതികളുടെ ഓണാഘോഷത്തിൽ പൊലീസുകാർക്കെതിരെ നടപടി?; ഇന്നത്തെ 5 പ്രധാന വാർത്തകൾ