Crystal Palace x
Sports

സല ഉള്‍പ്പെടെ പെനാല്‍റ്റി പാഴാക്കി; ലിവര്‍പൂളിനെ ഞെട്ടിച്ച് ക്രിസ്റ്റല്‍ പാലസ്; വെംബ്ലിയില്‍ മറ്റൊരു കിരീട ചരിതത്തിന്റെ കാലൊപ്പ്!

ചരിത്രത്തിലാദ്യമായി കമ്യൂണിറ്റി ഷീല്‍ഡ് സ്വന്തമാക്കി ക്രിസ്റ്റല്‍ പാലസ്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ സീസണിനു നാന്ദി കുറിക്കുന്ന കമ്യൂണിറ്റി ഷീല്‍ഡ് പോരാട്ടത്തില്‍ കിരീട സ്വന്തമാക്കി ക്രിസ്റ്റല്‍ പാലസ്. പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ലിവര്‍പൂളിനെ ഞെട്ടിച്ചാണ് പാലസിന്റെ കിരീട ധാരണം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരും എഫ്എ കപ്പ് ചാംപ്യന്‍മാരുമാണ് സീസണിനു തുടക്കം കുറിക്കുന്ന കമ്യൂണിറ്റി ഷീല്‍ഡില്‍ ഏറ്റുമുട്ടാറുള്ളത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2നു സമനില പാലിച്ചു. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് തീരുമാനമായത്. ഷൂട്ടൗട്ടില്‍ 3-2നാണ് ക്രിസ്റ്റല്‍ പാലസ് വിജയിച്ചത്. ലിവര്‍പൂളിന്റെ സൂപ്പര്‍ താരങ്ങള്‍ക്ക് പെനാല്‍റ്റി പിഴയ്ക്കുന്നത് അവിശ്വസനീയ കാഴ്ചയായി. മുഹമ്മദ് സല, മാക്ക് അലിസ്റ്റര്‍, സബോസ്‌ലായി ഉള്‍പ്പെടെയുള്ളവരെല്ലാം അവസരം പാഴാക്കാനായി മത്സരിച്ചു.

കഴിഞ്ഞ സീസണിലാണ് ചരിത്രത്തില്‍ ആദ്യമായി അവര്‍ ഒരു മേജര്‍ കിരീടം നേടിയത്. എഫ് കപ്പ് സ്വന്തമാക്കിയാണ് അവര്‍ ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചത്. ചരിത്രത്തിലാദ്യമാണ് അവര്‍ കമ്യൂണിറ്റി ഷീല്‍ഡും സ്വന്തമാക്കുന്നത്. ഓസ്ട്രിയന്‍ പരിശീലകന്‍ ഒലിവര്‍ ഗ്ലാസ്‌നറുടെ കീഴിലാണ് രണ്ട് നേട്ടങ്ങളും.

മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ ലീഡെടുത്തു. ലിവര്‍പൂളിനായി അരങ്ങേറിയ ഹ്യൂഗോ എക്റ്റിക്‌റ്റെയാണ് ഗോള്‍ നേടിയത്. പുതിയ സൈനിങായ ജര്‍മന്‍ താരം ഫ്‌ളോറിയന്‍ വിയറ്റ്‌സാണ് ഗോളിനു വഴിയൊരുക്കിയത്. എന്നാല്‍ 17ാം മിനിറ്റില്‍ പാലസിന്റെ സമനില ഗോളും വന്നു. പെനാല്‍റ്റിയുടെ രൂപത്തില്‍ വന്ന അവസരം ജീന്‍ ഫിലിപ്പ് മുതലാക്കി.

ലെവര്‍കൂസനില്‍ നിന്നു വിയറ്റ്‌സിനൊപ്പം ലിവര്‍പൂളിലെത്തിയ ജെറമി ഫ്രിംപോങും അരങ്ങേറ്റം ഗംഭീരമാക്കി. സമനില വഴങ്ങി 4 മിനിറ്റിനുള്ളില്‍ തന്നെ താരം ലിവര്‍പൂളിനെ വീണ്ടും മുന്നിലെത്തിച്ചു.

രണ്ടാം പകുതി തുടങ്ങി കളി അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ ലിവര്‍പൂളിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് പാലസിനെ ഇസ്‌മൈല സാര്‍ വീണ്ടും ഒപ്പമെത്തിച്ചതോടെ കളി പെനാല്‍റ്റി നിര്‍ണയത്തിലേക്ക് നീങ്ങി.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലിവര്‍പൂളാണ് ആദ്യം കിക്കെടുത്തത്. സൂപ്പര്‍ താരം മുഹമ്മദ് സലയാണ് കിക്കെടുത്തത്. എന്നാല്‍ അവിശ്വസനീയമായിരുന്നു ഫലം താരത്തിന്റെ ഷോട്ട് പിഴച്ചു. പാലസിനായി മറ്റേറ്റ സ്‌കോര്‍ ചെയ്തതോടെ അവര്‍ മുന്നില്‍.

ലിവര്‍പൂളിനായി രണ്ടാം കിക്കെടുത്തത് അര്‍ജന്റീന താരം മാക്ക് അലിസ്റ്റര്‍. താരത്തിനും ഗോളാക്കാനായില്ല. പാലസിന്റെ എസെയുടെ ഗോള്‍ ലിവര്‍പൂള്‍ ഗോള്‍ അലിസന്‍ തടഞ്ഞത് അവര്‍ക്ക് ആശ്വാസമായി.

മൂന്നാം കിക്ക് ലിവര്‍പൂളിനായി ഗാക്‌പോ ലക്ഷ്യത്തിലെത്തിച്ചതോടെ അവര്‍ ഒപ്പമെത്തി. എന്നാല്‍ പാലസിനു സമനില സമ്മാനിച്ച സാര്‍ പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ചു. അവര്‍ 2-1നു മുന്നില്‍.

നാലാം കിക്കെടുത്ത ലിവര്‍പൂള്‍ താരം എലിയറ്റിന്റെ ഷോട്ട് പാലസ് ഗോള്‍ കീപ്പര്‍ ഹെന്‍ഡേഴ്‌സന്‍ തടുത്തു. പാലസിന്റെ സോസയും അവസരം പാഴാക്കി. പിന്നാലെ ലിവര്‍പൂളിന്റെ സബോസ്‌ലായിക്കും പിഴച്ചു. ഒടുവില്‍ പാലസിന്റെ ഡെവന്നിയുടെ ബുള്ളറ്റ് ഷോട്ട് അലിസനെ കാഴ്ചക്കാരനാക്കി വല ഭേദിച്ചതോടെ പാലസ് എഫ്എ കപ്പ് നേടി ചരിത്രമെഴുതിയ അതേ വെംബ്ലി സ്റ്റേഡിയത്തില്‍ പാലസ് മറ്റൊരു കിരീട നേട്ടത്തിന്റെ കാലൊപ്പു കൂടി ചാര്‍ത്തി.

Crystal Palace: The Eagles won its first-ever Community Shield title as it defeated Liverpool in the 2025 Community Shield final.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

ബന്ധങ്ങള്‍ അധിക വരുമാനം നേടാനുള്ള അവസരം നല്‍കിയേക്കാം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

SCROLL FOR NEXT