Sanju Samson x
Sports

'സഞ്ജു, കൂടുതൽ കരുത്താർജിക്കു'! മലയാളി താരത്തിന് 'സൂപ്പർ' പിറന്നാൾ ആശംസിച്ച് സിഎസ്കെ

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിൽ എത്തുമെന്ന് ഉറപ്പിച്ച ഘട്ടത്തിൽ എക്സ് പോസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്തുമെന്ന് ഏതാണ്ട് ഉറപ്പായി നിൽക്കെ താരത്തിനു പിറന്നാൾ ആശംസകളുമായി ചെന്നൈ ടീമിന്റെ ഏക്സ് പോസ്റ്റ്. ഇന്നാണ് സഞ്ജുവിന്റെ ബെർത്ത് ഡേ. താരത്തെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം 48 മണിക്കൂറിനുള്ളില്‍ പുറത്തു വരുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെയാണ് ഇക്കാര്യം കൂടുതൽ ഉറപ്പിക്കുന്ന തരത്തിലുള്ള എക്സ് പോസ്റ്റ് ചെന്നൈ ടീമിന്റെ ഔദ്യോ​ഗിക പേജിൽ പ്രത്യക്ഷപ്പെട്ടത്.

'കൂടുതൽ കരുത്താർജിക്കാൻ സാധിക്കട്ടെ സഞ്ജു! സൂപ്പർ പിറന്നാൾ ആശംസകൾ'- എന്ന കുറിപ്പോടെ സഞ്ജുവിന്റെ ഫോട്ടോ പങ്കിട്ടാണ് ചെന്നൈ ടീമിന്റെ ആശംസ.

സഞ്ജുവിന്റെ ടീം മാറ്റം സംബന്ധിച്ചു ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ചര്‍ച്ചകളില്‍ ധാരണ വന്നതായാണ് റിപ്പോർട്ടുകൾ. രവീന്ദ്ര ജഡജ, സാം കറന്‍ എന്നിവരെ വിട്ടുനല്‍കിയാണ് രാജസ്ഥാന്‍ നായകനായ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കുന്നത്. മൂന്ന് താരങ്ങളും ഇരു ക്ലബുകളുടേയും തീരുമാനം അംഗീകരിച്ചതായും അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇക്കാര്യത്തിലെ പൂര്‍ണ ചിത്രം വ്യക്തമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നു 11 സീസണുകള്‍ കളിച്ച ശേഷമാണ് സഞ്ജു സാംസണ്‍ ടീം വിടുന്നത്. സഞ്ജു 67 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. 33 ജയങ്ങളും 33 തോല്‍വികളുമാണ് സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാനുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച താരമാണ് സഞ്ജു. 2025ലെ സീസണ്‍ അവസാനിച്ചതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റിനോടു തന്നെ റിലീസ് ചെയ്യണമെന്നു സഞ്ജു നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.

ട്രേഡിങ് പൂര്‍ണമാകണമെങ്കില്‍ ഇനിയും കടമ്പകളുണ്ട്. ട്രേഡിനുള്ള താരങ്ങളുടെ പേര് ഉള്‍പ്പെടുത്തി ടീമുകള്‍ ഗവേണിങ് കൗണ്‍സിലിനു താത്പര്യ പത്രം അയയ്ക്കണം. നിയമമനുസരിച്ച് താരങ്ങളുടെ രേഖാമൂലമുള്ള സമ്മതവും ആവശ്യമുണ്ട്. ഈ സമ്മതമാണ് ഇപ്പോള്‍ ഇരു ടീമുകള്‍ക്കും കിട്ടിയിരിക്കുന്നച്. ടീമുകള്‍ തമ്മില്‍ അന്തിമ കരാറിനായി കൂടുതല്‍ ചര്‍ച്ചകള്‍ ഇനി നടക്കും. പിന്നീട് ഒരിക്കല്‍ കൂടി പരിശോധന നടത്തി ഗവേണിങ് കൗണ്‍സില്‍ ഡീലിനു അംഗീകാരം നല്‍കണം. പിന്നാലെ ചെന്നൈ താരത്തിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

Amid all the trade rumours, CSK decided to send their birthday wishes to Sanju Samson ahead of the imminent move.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാകിസ്ഥാന്‍ കോടതിക്ക് മുന്നില്‍ സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

കാലുവേദനയ്ക്ക് സിക്ക് ലീവെടുത്ത യുവാവ് 16,000 ചുവട് 'നടന്നു'; കമ്പനി പിരിച്ചുവിട്ടു, ഒടുവില്‍

കൊച്ചി കോര്‍പ്പറേഷൻ : കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; ദീപ്തി മേരി വര്‍ഗീസ് സ്റ്റേഡിയം വാര്‍ഡില്‍

'ഫ്രിഡ്ജിൽ ആണോ ഇരിക്കുന്നത് ? നാളെ എന്റെ മകനും ചോദിക്കും ഈ പെൺകുട്ടി ആരാണെന്ന്'; ആൻഡ്രിയയോട് വിജയ് സേതുപതി

ഓടയില്‍ എട്ട് കുഞ്ഞുങ്ങളുടെ അസ്ഥികൂടങ്ങള്‍, നിഥാരി കൂട്ടക്കൊലക്കേസ് പ്രതിയെ കുറ്റവിമുക്തനാക്കി സുപ്രീംകോടതി

SCROLL FOR NEXT