ഫോട്ടോ: ട്വിറ്റർ 
Sports

ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കമിന്‍സ്, വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്; അഭിമുഖം നടത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കായി പാറ്റ് കമിന്‍സിനെ അഭിമുഖം നടത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കായി പാറ്റ് കമിന്‍സിനെ അഭിമുഖം നടത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കാണ് സ്റ്റീവ് സ്മിത്തിനെ ഇന്റര്‍വ്യൂ ചെയ്തത് എന്നാണ് സിഡ്‌നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇതോടെ പാറ്റ് കമിന്‍സ് ഓസ്‌ട്രേലിയയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനാവും എന്ന് ഉറപ്പായി കഴിഞ്ഞു. സെലക്ടര്‍മാരായ ജോര്‍ജ് ബെയ്‌ലി, ടോണി ഡോഡ്‌മെയ്ഡ്, ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് ഹോക്ലേ എന്നിവര്‍ അംഗങ്ങളായുള്ള കമ്മറ്റിയാണ് കമിന്‍സിനേയും സ്മിത്തിനേയും ഇന്റര്‍വ്യൂ ചെയ്തത്. അടുത്ത ടെസ്റ്റ് ക്യാപ്റ്റനെ തെരഞ്ഞെടുക്കാനുള്ള പാനലില്‍ കോച്ച് ജസ്റ്റിന്‍ ലാംഗറെ ഉള്‍പ്പെടുത്തിയില്ല. 

ആഷസ് പരമ്പരയില്‍ കമിന്‍സ് ആയിരിക്കും ഓസ്‌ട്രേലിയയെ നയിക്കുക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫാസ്റ്റ് ബൗളര്‍ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനായി എത്തുന്നത്. ആഷസ് പരമ്പര തൊട്ടുമുന്‍പില്‍ നില്‍ക്കെ പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത് ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടിയായിരുന്നു. 

2017ല്‍ സഹപ്രവര്‍ത്തകയ്ക്ക് അയച്ച അശ്ലീല സന്ദേശങ്ങള്‍ ഈ അടുത്ത് പുറത്തായതോടെയാണ് പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. സഹപ്രവര്‍ത്തകയ്ക്ക് നഗ്നദൃശ്യങ്ങളും ലൈംഗീക ചുവയുള്ള സംഭാഷണങ്ങളും അയച്ച വിഷയം പെയ്‌നും സമ്മതിച്ചിരുന്നു. എന്നാല്‍ രണ്ട് പേര്‍ക്ക് ഇടയില്‍ നടന്ന വ്യക്തിപരമായ കാര്യം മാത്രമാണ് ഇതെന്നും പെയ്ന്‍ രാജിവയ്‌ക്കേണ്ടതായി ഉണ്ടായില്ലെന്നുമാണ് പെയ്ന്‍ ഓസ്‌ട്രേലിയന്‍ കളിക്കാരുടെ സംഘടനയായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതികരിച്ചത്. എന്നാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പെയ്‌നിന്റെ രാജി സ്വീകരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുത്തന്‍ ഇന്നോവ: സാമ്പത്തിക പ്രതിസന്ധിക്കിടെ 24 കാറിന് ചെലവ് 9.6കോടി

ഇന്ത്യൻ പനോരമയിലേക്ക് 'അജയന്റെ മരണം: ഒരു കേസ് സ്റ്റഡി'; ന്യൂ ഹൊറൈസൺ വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിക്കും

വീട്ടിലെ ആള്‍രൂപം സ്വയം സ്ഥാനം മാറാൻ തുടങ്ങി; ഒടുവിൽ നശിപ്പിച്ചുകളഞ്ഞു, പ്രേതാനുഭവം പങ്കുവെച്ച് ശ്രുതി ഹാസൻ

'നസ്‌ലെന്‍, സന്ദീപ്, ഹാഷിര്‍...'; മലയാളത്തില്‍ കഴിവുള്ള ഒരുപാട് യുവനടന്മാരുണ്ട്; തമിഴില്‍ ആരുമില്ല: രാജ കറുപ്പസ്വാമി

പണപ്പെരുപ്പം 6 ശതമാനത്തിനു മുകളില്‍ തുടര്‍ന്നാല്‍ എന്ത് സംഭവിക്കും? കുടുംബ ബജറ്റിനെ ബാധിക്കുന്നത് ഇങ്ങനെ