ശ്രേയസ് അയ്യര്‍ക്ക് നാളെ ടെസ്റ്റ് അരങ്ങേറ്റം? കാണ്‍പൂര്‍ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 10:26 AM  |  

Last Updated: 24th November 2021 10:27 AM  |   A+A-   |  

indian_cricket_team

ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

 

കാണ്‍പൂര്‍: ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ടെസ്റ്റ് പരമ്പര നാളെ കാണ്‍പൂരില്‍. വിരാട് കോഹ് ലി, രോഹിത് ശര്‍മ, ബൂമ്ര, ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവര്‍ ഇല്ലാതെയാണ് രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ടെസ്റ്റിന് ഇന്ത്യ ഇറങ്ങുന്നത്. 

പരിക്കേറ്റ രാഹുലിന് പകരം ശ്രേയസ് അയ്യരെ ഇന്ത്യന്‍ ടീമിലേക്ക് ഉള്‍പ്പെടുത്തി. ഇവിടെ നാളെ ശ്രേയസിന് ഇന്ത്യക്ക് ടെസ്റ്റ് അരങ്ങേറ്റം കുറിക്കാനായേക്കും. കെഎല്‍ രാഹുലും രോഹിത് ശര്‍മയും ഇല്ലാതെ വരുമ്പോള്‍ മായങ്കും ശുഭ്മാന്‍ ഗില്ലുമായിരിക്കും ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. 

അശ്വിനും ജഡേജയും അക്ഷറും സ്പിന്നര്‍മാര്‍

മൂന്നാമത് പൂജാര കളിക്കും. ശ്രേയസ് അയ്യരെ നാലാമത് ബാറ്റ് ചെയ്യിപ്പിച്ചേക്കും. ആറാമത് രഹാനെ. ഋഷഭ് പന്തിന്റെ അഭാവത്തില്‍ വൃധിമാന്‍ സാഹ ആയിരിക്കും വിക്കറ്റിന് പിന്നില്‍. ജഡേജയ്‌ക്കൊപ്പം അശ്വിനും ടീമിലെത്താനാണ് സാധ്യത. അക്‌സര്‍ പട്ടേലും പ്ലേയിങ് ഇലവനില്‍ ഇടംനേടാന്‍ സാധ്യതയുണ്ട്. 

ഫാസ്റ്റ് ബൗളിങ്ങില്‍ മുഹമ്മദ് സിറാജിനൊപ്പം ഉമേഷ് യാദവ് ആയിരിക്കുനോ ഇശാന്ത് ശര്‍മ ആയിരിക്കുമോ എന്നതിലും വ്യക്തത വരണം. ഇവരില്‍ നെറ്റ്‌സില്‍ മികവ് കാണിക്കുന്ന പേസറെയാവും ടീം മാനേജ്‌മെന്റ് കളിപ്പിക്കുക. 

ഇന്ത്യയുടെ സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍, മായങ്ക്, ചേതേശ്വര്‍ പൂജാര, ശ്രേയസ് അയ്യര്‍, രഹാനെ, രവീന്ദ്ര ജഡേജ, വൃധിമാന്‍ സാഹ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ.