ഡേവിഡ് മോയസ്  എക്സ്
Sports

എവര്‍ട്ടനില്‍ വീണ്ടും ഡേവിഡ് മോയസ് യുഗം! മുന്‍ കോച്ചിനെ ടീം തിരിച്ചെത്തിക്കുന്നു

പരിശീലകനായിരുന്ന ഷോന്‍ ഡയ്ചിനെ ടീം കഴിഞ്ഞ ദിവസം പുറത്താക്കി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം എവര്‍ട്ടന്‍ മുന്‍ പരിശീലകന്‍ ഡേവിഡ് മോയസിനെ തിരിച്ചെത്തിക്കുന്നു. കഴിഞ്ഞ ദിവസം പരിശീലകന്‍ ഷോന്‍ ഡയ്ചിനെ എവര്‍ട്ടന്‍ പുറത്താക്കിയിരുന്നു. സീസണിലെ മോശം ഫോമാണ് കോച്ചിന്റെ കസേര ഇളക്കിയത്.

എവര്‍ട്ടന്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ 16ാം സ്ഥാനത്താണ്. തരംതാഴ്ത്തല്‍ ഭീഷണിയിലാണ് അവര്‍. അവരെ വിജയ വഴിയില്‍ തിരിച്ചെത്തിക്കുക തരംതാഴ്ത്തലില്‍ നിന്നു രക്ഷിച്ചെടുക്കുക എന്നതാണ് മോയസിന്റെ മുന്നിലെ വെല്ലുവിളി.

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോയസ് എവര്‍ട്ടനില്‍ തിരിച്ചെത്തുന്നത്. നേരത്തെ 2002 മുതല്‍ 2013 വരെ എവര്‍ട്ടന്‍ കോച്ചായിരുന്നു മോയസ്. നീണ്ട 11 വര്‍ഷങ്ങള്‍ക്കു ശേഷം ടീമിന്റെ പടിയിറങ്ങിയ മോയസ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കോച്ചായെങ്കിലും ഒറ്റ സീസണ്‍ മാത്രമാണ് അവിടെ തുടര്‍ന്നത്. പിന്നീട് റയല്‍ സോസിഡാഡ്, സണ്ടര്‍ലാന്‍ഡ്, വെസ്റ്റ് ഹാം ടീമുകളേയും പരിശീലിപ്പിച്ചു.

5 സ്വര്‍ണം, 3 വെള്ളി 2 വെങ്കലം; കാട്ടു തീ വിഴുങ്ങിയത് അമേരിക്കന്‍ നീന്തല്‍ താരം ഗാരി ഹാളിന്‍റെ 10 ഒളിംപിക്‌സ് മെഡലുകളും വീടും

കഴിഞ്ഞ സീസണില്‍ വെസ്റ്റ് ഹാമില്‍ നിന്നു പടിയിറങ്ങി. വെസ്റ്റ് ഹാമില്‍ രണ്ട് ടേമുകളിലായി ഏഴ് വര്‍ഷത്തേളം ടീമിനൊപ്പം തുടര്‍ന്നു. നീണ്ട കാലത്തെ വെസ്റ്റ് ഹാമിന്റെ കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ട പരിശീലകന്‍ കൂടിയാണ് മോയസ്. 2022-23 സീസണില്‍ യുവേഫ യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് കിരീടമാണ് പരിശീലകന്‍ ടീമിനു സമ്മാനിച്ചത്. കഴിഞ്ഞ സീസണോടെ വെസ്റ്റ് ഹാം പടിയിറങ്ങിയ മോയസ് നിലവില്‍ മറ്റ് ടീമുകളിലേക്കൊന്നും പോയിരുന്നില്ല.

വെസ്റ്റ് ഹാം ഈ സീസണില്‍ മോയസിനു പകരം സ്പാനിഷ് കോച്ച് ലോപറ്റേഗിയെ എത്തിച്ചെങ്കിലും അവര്‍ക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ആറ് മാസത്തിനുള്ളില്‍ കഴിഞ്ഞ ദിവസം ടീം ലോപറ്റേഗിയെ പുറത്താക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!