ഫോട്ടോ: ട്വിറ്റർ 
Sports

'ഒരുമിച്ച് ബിയര്‍ കുടിച്ചാല്‍ തീരും ആ തെറ്റിദ്ധാരണകള്‍; ഓസീസ് നായക സ്ഥാനം ഭാഗ്യമാണ്, അംഗീകാരവും'

' നിലവില്‍ എന്റെ ശ്രദ്ധ മുഴുവന്‍ ക്രിക്കറ്റ് കളിക്കുക എന്നതിലാണ്' 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകാനുള്ള ആഗ്രഹം വീണ്ടും പരോക്ഷമായി പ്രകടിപ്പിച്ച് ഓപ്പണിങ് ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. ഓസീസ് ടീമിനെ നയിക്കുന്നത് ഒരു ഭാഗ്യമാണെന്നും അദ്ദേഹം പറയുന്നു. 

'ഇതുവരെയായി അത്തരമൊരു സംസാരങ്ങളൊന്നും ആരുമായും ഞാന്‍ നടത്തിയിട്ടില്ല. പക്ഷേ ഞാന്‍ പ്രതീക്ഷിക്കുന്നു. അവസാന നിമിഷത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം എന്നെ തേടി വന്നാല്‍ അത് വലിയ അംഗീകാരവും ഭാഗ്യവുമാണ്. നിലവില്‍ എന്റെ ശ്രദ്ധ മുഴുവന്‍ ക്രിക്കറ്റ് കളിക്കുക എന്നതിലാണ്.' 

'ആളുകള്‍ എന്നെക്കുറിച്ച് എന്താണ് പറയുന്നതെന്ന് ഞാന്‍ ഇപ്പോള്‍ ശ്രദ്ധിക്കാറില്ല. എന്നോടൊപ്പം ഒരു ബിയര്‍ കുടിക്കാന്‍ ഇരുന്നാല്‍ തീരുന്ന തെറ്റിദ്ധാരണകളെ ഉണ്ടാകു. ഒരുമിച്ചിരുന്നു ബിയര്‍ കുടിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഞാന്‍ എങ്ങനെയാണെന്ന് മനസിലാകും'- വാര്‍ണര്‍ മനസ് തുറന്നു. 

വിവാദമായ പന്ത് ചുരണ്ടല്‍ വിഷയവുമായി ബന്ധപ്പെട്ട് അന്ന് വൈസ് ക്യാപ്റ്റനായിരുന്ന വാര്‍ണര്‍ക്കും ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിനും വിലക്ക് വന്നിരുന്നു. ഇരുവരേയും ഓസീസ് നേതൃത്വത്തിലേക്ക് പരിഗണിക്കുന്നതിനും വിലക്കുണ്ടായിരുന്നു. അതിനിടെ ആഷസ് പോരാട്ടത്തിനിടെ സ്മിത്ത് ടീമിനെ നയിച്ചു. പിന്നാലെ വാര്‍ണറുടെ ക്യാപ്റ്റന്‍സി വിലക്ക് ഒഴിവാക്കണമെന്നും അഭിപ്രായങ്ങളുയര്‍ന്നിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

SCROLL FOR NEXT