ഡേവിഡ് വാര്‍ണര്‍ 
Sports

മദ്യപിച്ച് വാഹനമോടിച്ച കേസ്: ഡേവിഡ് വാര്‍ണര്‍ ജയിലിലേക്ക്?

ബിബിഎല്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും തെറിച്ചേക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

സിഡ്‌നി: മദ്യപിച്ച് വാഹനമോടിച്ച കേസില്‍ ഓസ്‌ട്രേലിയന്‍ മുന്‍ ഓപ്പണിങ് ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. സംഭവത്തില്‍ ഒമ്പത് മാസം വരെ തടവുശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ട്. അഭിഭാഷകനായ ബോബി ഹില്‍ മുഖേനയാണ് വാര്‍ണര്‍ കുറ്റം സമ്മതിച്ചത്.

കഴിഞ്ഞ ഏപ്രിലില്‍ ഈസ്റ്റര്‍ ദിനത്തിലായിരുന്നു സംഭവം. സിഡ്‌നിയില്‍ ട്രാഫിക് പൊലീസ് നടത്തിയ പരിശോധനയിലാണ് വാര്‍ണര്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായത്. ഓഗസ്റ്റ് 18ന് കേസില്‍ വിധി പറയും. ഓസ്‌ട്രേലിയയിലെ നിയമപ്രകാരം, കുറഞ്ഞത് ആറുമാസത്തെ ഡ്രൈവിങ് വിലക്കും 2,200 ഡോളര്‍ വരെ പിഴയും പരമാവധി ഒമ്പത് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്‌.

താന്‍ ചെയ്തത് തെറ്റാണെന്ന് വാര്‍ണര്‍ക്ക് ബോധ്യമുണ്ടെന്ന് അഭിഭാഷകന്‍ പ്രതികരിച്ചു. 'ടാക്‌സി വിളിക്കുന്നതിന് പകരം സ്വന്തമായി കാറോടിച്ചു പോകാന്‍ തീരുമാനിച്ചത് തെറ്റായിരുന്നുവെന്ന്‌ അദ്ദേഹം സമ്മതിക്കുന്നു. സുഹൃത്തിന്റെ വീട്ടില്‍ വെച്ച് മൂന്ന് ഗ്ലാസ് വൈന്‍ കഴിച്ച ശേഷമാണ് വാര്‍ണര്‍ കാറെടുത്തത്' -അഭിഭാഷകന്‍ പറഞ്ഞു.

കുറ്റം സമ്മതിച്ചതോടെ ബിഗ് ബാഷ് ലീഗില്‍ 'സിഡ്‌നി തണ്ടര്‍' ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് വാര്‍ണര്‍ തുടരുന്ന കാര്യം അനിശ്ചിതത്വത്തിലായി. ആരോപണം ഗൗരവമുള്ളതാണെന്നും ക്രിക്കറ്റ് ന്യൂ സൗത്ത് വെയില്‍സ് സുരക്ഷിത ഡ്രൈവിങ്ങിനെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും സിഇഒ ലീ ഗെര്‍മന്‍ പ്രതികരിച്ചു.

David Warner Pleads Guilty To Drink Driving, Faces Prospect Of 9 Month Jail Term

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുട്ടികള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ ചോദിച്ചത് അവരുടെ അവകാശങ്ങള്‍; ഇന്ത്യയില്‍ യുവാക്കള്‍ക്ക് ഭാവിയില്ലാത്ത അവസ്ഥ'

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി; രണ്ടാം ഭര്‍ത്താവ് ഒളിവില്‍

'ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ ബിജെപി വിജയിച്ചു, അത് തടയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു'; നിലപാട് പറഞ്ഞ് ചന്തു സലിം കുമാര്‍

ജോലിക്ക് പോകുന്ന സ്ത്രീയാണോ?; സമ്പാദ്യത്തിന് ഇതാ ഏഴ് ടിപ്പുകള്‍

പ്രധാനമന്ത്രിയുടെ വസതിയിൽ കയറി അക്രമം നടത്താനാണ് കോൺഗ്രസ് ശ്രമിച്ചത്; രാജീവ് ചന്ദ്രശേഖർ