ഫോട്ടോ: ട്വിറ്റർ 
Sports

മകന്റെ മരണം; ലിവര്‍പൂള്‍ ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ക്രിസ്റ്റ്യാനോയുടെ കുടുംബം

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ലിവര്‍പൂള്‍ ആരാധകര്‍ ഒരു മിനിറ്റ് കയ്യടിച്ചാണ് ക്രിസ്റ്റ്യാനോയ്ക്കും കുടുംബത്തിനും പിന്തുണ നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കുഞ്ഞിന്റെ വിയോഗത്തില്‍ നീറുന്നതിന് ഇടയില്‍ ലിവര്‍പൂള്‍ ആരാധകര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കുടുംബം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് എതിരായ മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ലിവര്‍പൂള്‍ ആരാധകര്‍ ഒരു മിനിറ്റ് കയ്യടിച്ചാണ് ക്രിസ്റ്റ്യാനോയ്ക്കും കുടുംബത്തിനും പിന്തുണ നല്‍കിയത്. 

നിങ്ങള്‍ ഇന്ന് ചെയ്തത് ഞങ്ങള്‍ ഒരിക്കലും മറക്കില്ല എന്നാണ് ക്രിസ്റ്റിയാനോയുടെ കുടുംബം പറഞ്ഞത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അമ്മ ഡൊളോറസ് അവൈരോ, സഹോദരി എല്‍മ, കാറ്റിയ എന്നിവരാണ് സമൂഹമാധ്യമങ്ങള്‍ വഴി ലിവര്‍പൂള്‍ ആരാധകര്‍ക്ക് നന്ദി അറിയിച്ചത്. 

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ യു വില്‍ നെവല്‍ വോക്ക് എലോണ്‍ എന്ന പാട്ടും പാടിയാണ് ലിവര്‍പൂള്‍ ആരാധകര്‍ ക്രിസ്റ്റ്യാനോയുടേയും കുടുംബത്തിന്റേയും ദുഖത്തില്‍ പങ്കുചേര്‍ന്നത്. ക്രിസ്റ്റിയാനോ-ജോര്‍ജീന ദമ്പതികള്‍ക്ക് ഇരട്ട കുട്ടികളാണ് ജനിച്ചത്. എന്നാല്‍ ഇരട്ട കുട്ടികളില്‍ ആണ്‍കുഞ്ഞ് മരണത്തിന് കീഴടങ്ങി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

എസ്‌ഐആര്‍: 'ഇന്ത്യ' മുന്നണിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചിയില്‍ 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്‍; ഇന്ത്യയെ വീഴ്ത്തി പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍