കോഹ്‌ലി, മോര്‍ഗന്‍/ഫോട്ടോ: പിടിഐ 
Sports

ക്രുനാലിനും പ്രസിദ്ധിനും അരങ്ങേറ്റം;  ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ഇംഗ്ലണ്ട്‌

പ്രസിദ്ധിന് ഇത് രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റവും, ക്രുനാലിന് ഏകദിന അരങ്ങേറ്റവുമാണ്

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ടോസ് ഇംഗ്ലണ്ടിന്. ടോസ് നേടിയ മോര്‍ഗന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ക്രുനാല്‍ പാണ്ഡ്യയും, പ്രസിദ്ധ് കൃഷ്ണയും ടീമിലേക്ക് എത്തി. പ്രസിദ്ധിന് ഇത് രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റവും, ക്രുനാലിന് ഏകദിന അരങ്ങേറ്റവുമാണ്. 

ഫോമിലല്ലാതെ തുടരുന്ന കെ എല്‍ രാഹുലും പ്ലേയിങ് ഇലവനില്‍ ഇടം നേടി. കെ എൽ രാഹുലാണ് വിക്കറ്റ് കീപ്പർ.

കോഹ് ലി പറഞ്ഞിരുന്നത് പോലെ ശിഖര്‍ ധവാനാണ് രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലേക്ക് എത്തിയത് കുല്‍ദീപ് യാദവ്. പേസര്‍മാരില്‍ ഭുവനേശ്വര്‍ കുമാറും, ശര്‍ദുളും, പ്രസിദ്ധും, ഹര്‍ദിക്കും, ക്രുനാലുമാണ് ഓള്‍റൗണ്ടര്‍മാര്‍. സാം ബില്ലിങ്ങും, ടോം കറാനും ഇംഗ്ലണ്ട് പ്ലേയിങ് ഇലവനിലേക്ക് എത്തി. 

ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്ന പിച്ചാണ് ആദ്യ ഏകദിനത്തിനായി പുനെയില്‍ ഒരുങ്ങിയത്. 250ല്‍ താഴെ ഇന്ത്യയെ ഒതുക്കാനാവും ശ്രമിക്കുക എന്ന് ടോസ് നേടിയ മോര്‍ഗന്‍ പറഞ്ഞു. സാം ബില്ലിങ്ങും, ടോം കറാനും ഇംഗ്ലണ്ട് പ്ലേയിങ് ഇലവനിലേക്ക് എത്തി. സാം ബില്ലിങ്ങും, ടോം കറാനും ഇംഗ്ലണ്ട് പ്ലേയിങ് ഇലവനിലേക്ക് എത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും

സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

ഗോവിന്ദ് പൈയ്ക്കും അഭിഷേകിനും സെഞ്ച്വറി; സമനില പിടിച്ച് കേരളം