ഫോട്ടോ: എഎന്‍ഐ 
Sports

1956ല്‍ അരങ്ങേറ്റം, ആദ്യ സ്വര്‍ണം 2020ല്‍; ചെസ്സ് ഒളിംപ്യാഡും ഇന്ത്യയും

1956ല്‍ മോസ്‌കോയില്‍ നടന്ന ലോക ചെസ്സ് ഒളിംപ്യാഡിലാണ് ഇന്ത്യ ആദ്യമായി പങ്കെടുക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

യുക്രൈന്‍ അധിനിവേഷത്തെ തുടര്‍ന്നാണ് 44ാമത് ചെസ് ഒളിംപ്യാഡിന്റെ ആതിഥേയത്വം റഷ്യക്ക് നഷ്ടമായത്. പകരം നറുക്ക് വീണത് ചെന്നൈക്ക്. ചരിത്രത്തില്‍ ആദ്യമായി ചെസ് ഒളിംപ്യാഡിന് ഇന്ത്യ വേദിയാവാന്‍ ഒരുങ്ങുമ്പോള്‍ ഒളിംപ്യാഡിലെ ഇന്ത്യയുടെ ഇതുവരെയുള്ള നേട്ടങ്ങള്‍ ഇങ്ങനെയാണ്...

1956ല്‍ മോസ്‌കോയില്‍ നടന്ന ലോക ചെസ്സ് ഒളിംപ്യാഡിലാണ് ഇന്ത്യ ആദ്യമായി പങ്കെടുക്കുന്നത്. മൂന്ന് പേരാണ് അന്ന് ഇന്ത്യക്കായി മത്സരിച്ചത്. ആര്‍ ബി സാപ്രെ, ബി പി മൈശങ്കര്‍, രാംദാസ് ഗുപ്ത എന്നിവരായിരുന്നു ടീമില്‍. 

ഇന്ത്യക്ക് ഒളിംപ്യാഡില്‍ ആദ്യത്തെ വ്യക്തിഗത പുരസ്‌കാരം ലഭിക്കുന്നത് 1980ലാണ്. റഫീഖ് ഖാന്‍ അന്ന് വെള്ളി മെഡല്‍ നേടി. 2014ല്‍ ഇന്ത്യന്‍ പുരുഷ ടീം വെങ്കലം നേടിയിരുന്നു. 2020ലാണ് ഇന്ത്യക്ക് ഒളിംപ്യാഡില്‍ സ്വര്‍ണത്തിലേക്ക് എത്താനായത്. കോവിഡ് കാലത്ത് ഓണ്‍ലൈനായാണ് ചെസ് ഒളിംപ്യാഡ് നടന്നത്. റഷ്യക്കൊപ്പം ഇന്ത്യ സ്വര്‍ണം പങ്കിട്ടു. 

2020ല്‍ ആദ്യം റഷ്യയെയാണ് വിജയിയായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ താരങ്ങളുടെ നീക്കങ്ങള്‍ വൈകി എന്ന കാരണം പറഞ്ഞായിരുന്നു ഇത്. എന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇതെന്ന് ഇന്ത്യന്‍ കളിക്കാര്‍ ഫെഡറേഷനെ അറിയിച്ചതോടെയാണ് ഇരു ടീമുകളേയും വിജയിയായി പ്രഖ്യാപിച്ചത്. 2021ലെ ഒളിംപ്യാഡില്‍ ചൈനക്കൊപ്പമാണ് ഇന്ത്യന്‍ വനിതാവെങ്കലം പങ്കിട്ടത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക