ഫോട്ടോ: ട്വിറ്റർ 
Sports

ടി20യില്‍ അരങ്ങേറ്റം; ഇന്ത്യക്കായി കളിക്കുന്ന ഈ ശതകത്തില്‍ ജനിച്ച ആദ്യ താരമായി ദേവ്ദത്ത് പടിക്കല്‍

ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ഈ ശതകത്തില്‍ ജനിച്ച ആദ്യ താരമായി മാറി ദേവ്ദത്ത് പടിക്കല്‍ ഇവിടെ

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: കോവിഡിനെ തുടര്‍ന്ന് വലഞ്ഞപ്പോള്‍ 11 പേരില്‍ നിന്ന് പ്ലേയിങ് ഇലവനെ തെരഞ്ഞെടുക്കേണ്ടി വന്നതായാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞത്. ആ 11 പേരില്‍ ഒരാള്‍ ദേവ്ദത്ത് പടിക്കലായിരുന്നു. ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ഈ ശതകത്തില്‍ ജനിച്ച ആദ്യ താരമായി മാറി ദേവ്ദത്ത് പടിക്കല്‍ ഇവിടെ. 

21 വയസാണ് ദേവ്ദത്ത് പടിക്കലിന്റെ പ്രായം. ജൂലൈ ഏഴ് 2000ലാണ് ദേവ്ദത്ത് ജനിച്ചത്. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച കളിയില്‍ 23 പന്തില്‍ നിന്ന് 29 റണ്‍സ് നേടി ദേവ്ദത്ത് പടിക്കല്‍ പുറത്തായി. ഹസരംഗയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു. ദേവ്ദത്ത് പടിക്കലിനൊപ്പം നിതീഷ് റാണയും ചേതല്‍ സക്കറിയയും ടി20യില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. 

ഇന്ത്യ അണ്ടര്‍ 19ലെ പ്രകടനത്തിന് പിന്നാലെ കര്‍ണാടക രഞ്ജി ട്രോഫിയിലേക്ക് ദേവ്ദത്തിന് വിളിയെത്തി. 2019ല്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്കും. തന്റെ ആദ്യ ഐപിഎല്‍ സീസണില്‍ 15 കളിയില്‍ നിന്ന് 473 റണ്‍സ് സ്‌കോര്‍ ചെയ്ത് ദേവ്ദത്ത് എമര്‍ജിങ് പ്ലേയറായി. 

കോവിഡിനെ തുടര്‍ന്ന് 14ാം ഐപിഎല്‍ സീസണ്‍ പാതി വഴിയില്‍ നിര്‍ത്തിയപ്പോള്‍ തന്റെ ഐപിഎല്ലിലെ ആദ്യ സെഞ്ചുറി ദേവ്ദത്ത് നേടി കഴിഞ്ഞിരുന്നു. 52 പന്തില്‍ നിന്നാണ് രാജസ്ഥാന്‍ റോയല്‍സിന് എതിരെ ദേവ്ദത്ത് ഇവിടെ സെഞ്ചുറി നേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും

ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്