സ്മിത്തിനെ പുറത്താക്കിയ വാഷിങ്ടൻ സുന്ദറിനെ ഇന്ത്യൻ ടീം അം​ഗങ്ങൾ അഭിനന്ദിക്കുന്നു/ ട്വിറ്റർ 
Sports

സ്മിത്തിനെ മടക്കി അരങ്ങേറ്റക്കാരന്‍ വാഷിങ്ടന്‍ സുന്ദര്‍; തകര്‍ച്ചയില്‍ നിന്ന് ഓസീസ് കര കയറുന്നു

സ്മിത്തിനെ മടക്കി അരങ്ങേറ്റക്കാരന്‍ വാഷിങ്ടന്‍ സുന്ദര്‍; തകര്‍ച്ചയില്‍ നിന്ന് ഓസീസ് കര കയറുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ പൊരുതുന്നു. കഴിഞ്ഞ ടെസ്റ്റില്‍ മിന്നും ഫോമില്‍ കളിച്ച മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ അരങ്ങേറ്റക്കാരന്‍ വാഷിങ്ടന്‍ സുന്ദര്‍ മടക്കിയതോടെ ഓസീസ് 87ന് മൂന്ന് എന്ന നിലയിലേക്ക് വീണിരുന്നു. 36 റണ്‍സുമായി മികവിലേക്ക് ഉയരുകയായിരുന്ന സ്മിത്തിനെ വാഷിങ്ടന്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു.

നാലാം വിക്കറ്റില്‍ ലബുഷെയ്‌നിനൊപ്പം ഒത്തുചേര്‍ന്ന മാത്യു വെയ്ഡ് പിടിച്ചു നിന്നതോടെ ഓസീസ് മെല്ലെ കര കയറുകയാണ്. നിലവില്‍ അവര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെന്ന നിലയില്‍. 75 റണ്‍സുമായി ലബുഷെയ്‌നും 31 റണ്‍സുമായി വെയ്ഡും ക്രീസില്‍. ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് പതിനേഴ് റണ്‍സെടുക്കുന്നതിനിടെ തന്നെ ഓപ്പണര്‍മാരെ രണ്ടുപേരെയും നഷ്ടപ്പെട്ടു. ഒരു റണ്‍ മാത്രമെടുത്ത ഡേവിഡ് വാര്‍ണറെ ആദ്യ ഓവറില്‍ തന്നെ സിറാജും അഞ്ച് റണ്ണെടുത്ത മാര്‍ക്കസ് ഹാരിസിനെ ശാര്‍ദുല്‍ ഠാക്കൂറുമാണ് മടക്കിയത്.

ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് തുല്ല്യ നിലയിലായ പരമ്പരയിലെ അവസാന ടെസ്റ്റ് അതുകൊണ്ട് തന്നെ നിര്‍ണായകമാണ്. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റ് ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് സ്വന്തമാക്കിയപ്പോള്‍ മെല്‍ബണില്‍ എട്ട് വിക്കറ്റിന് തന്നെ ഇന്ത്യ അത്ഭുതകരമായി തിരിച്ചടിച്ചു. മെല്‍ബണില്‍ നടന്ന ആവേശകരമായ മൂന്നാം ടെസ്റ്റ് ഇന്ത്യ അവിശ്വസനീയമായ പോരാട്ടത്തിലൂടെ സമനിലയിലാക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

SCROLL FOR NEXT