ഫോട്ടോ: ട്വിറ്റർ 
Sports

ദീപക് ചഹറിന് വീണ്ടും പരിക്കേറ്റു; സീസണ്‍ നഷ്ടമായേക്കും; പകരം താരത്തെ കണ്ടെത്താന്‍ ചെന്നൈ

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ റിഹാബിന് ഇടയില്‍ വീണ്ടും ദീപക്കിന് പരിക്കേറ്റതാണ് തിരിച്ചടിയായത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഐപിഎല്‍ സീസണില്‍ ഒരു മത്സരം പോലും ജയിക്കാനാവാതെ നില്‍ക്കുന്നതിന് ഇടയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മറ്റൊരു തിരിച്ചടി കൂടി. ദീപക് ചഹറിന് സീസണ്‍ മുഴുവന്‍ നഷ്ടമാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ റിഹാബിന് ഇടയില്‍ വീണ്ടും ദീപക്കിന് പരിക്കേറ്റതാണ് തിരിച്ചടിയായത്. കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് പരിക്കില്‍ നിന്ന് മുക്തനാവാന്‍ ദീപക് എന്‍സിഎയിലേക്ക് എത്തിയത്. എന്നാല്‍ ഇവിടുത്തെ പരിശീലനത്തിന് ഇടയില്‍ ദീപക്കിന് നടുവിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. 

14 കോടി രൂപയ്ക്കാണ് ദീപക് ചെന്നൈയിലേക്ക് എത്തിയത്

എന്നാല്‍ ദീപക് ചഹറിന്റെ പരിക്കിനെ കുറിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സും എന്‍സിഎയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 14 കോടി രൂപയ്ക്കാണ് താര ലേലത്തിലൂടെ ദീപക് ചെന്നൈയിലേക്ക് തിരികെ എത്തിയത്. വന്‍ തുക നല്‍കി സ്വന്തമാക്കിയ താരത്തിന്റെ അഭാവം സീസണില്‍ ചെന്നൈക്ക് തിരിച്ചടിയായി കഴിഞ്ഞു. 

ദീപക് ചഹറിന് സീസണ്‍ നഷ്ടമായാല്‍ പകരം താരത്തെ ചെന്നൈയ്ക്ക് ടീമിലെത്തിക്കാം. പേസര്‍ ഇഷാന്ത് ശര്‍മ ചെന്നൈ ടീമിലേക്ക് എത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു