ദീപ്തി ശര്‍മ 
Sports

'ആ സിക്‌സിന് ക്രെഡിറ്റ് പന്തിന്'; തകര്‍പ്പന്‍ ഇന്നിങ്‌സിന് പിന്നാലെ പ്രതികരിച്ച് ദീപ്തി ശര്‍മ, വിഡിയോ

മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോററായ ദീപ്തി തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിലെ തകര്‍പ്പന്‍ ഇന്നിങ്‌സിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ താരം ദീപ്തി ശര്‍മ. മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നാലുവിക്കറ്റ് ജയം നേടിയപ്പോള്‍ 64 പന്തില്‍ പുറത്താകാതെ 62 റണ്‍സെടുത്ത ദീപ്തി ശര്‍മയുടെ ഇന്നിങ്‌സ് ജയത്തില്‍ നിര്‍ണായകമായിരുന്നു.

മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോററായ ദീപ്തി തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തരമൊരു അവസരത്തിനായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് മത്സരശേഷം ദീപ്തി പറഞ്ഞു. മത്സരത്തില്‍ ഓരോ ഓവറിലും അഞ്ച് മുതല്‍ ആറ് റണ്‍സ് വരെ നേടണമായിരുന്നു. അവിടെ ജമീമയുമായി ഒരു കൂട്ടുകെട്ട് ആവശ്യമായിരുന്നുവെന്നും താരം പറഞ്ഞു.

മത്സരത്തില്‍ സ്വീപ്പ് ഷോട്ടുകള്‍ കളിച്ചതാണ് ബാറ്റിങ് താളം കണ്ടെത്താന്‍ സഹായിച്ചത്. ഇത്തരം ഷോട്ടുകള്‍ കളിക്കാന്‍ ഏറെ പരിശീലിച്ചിരുന്നതായും താരം പറഞ്ഞു. മത്സരത്തില്‍ ദീപ്തിയുടെ ഒറ്റക്കൈ കൊണ്ടുള്ള സിക്‌സും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒറ്റക്കൈ ഉപയോഗിച്ച് സിക്‌സ് അടിക്കാന്‍ ഋഷഭ് പന്തില്‍ നിന്നാണ് പഠിച്ചത്. ഇതിനായി ഏറെ പരിശീലനം നടത്തിയതായും ദീപ്തി പറഞ്ഞു.

മത്സരത്തില്‍ ടോസ്നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ആറുവിക്കറ്റിന് 258 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങില്‍ 48.2 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് നേടി വിജയത്തിലെത്തി. 64 പന്തില്‍ പുറത്താകാതെ 62 റണ്‍സെടുത്ത ദീപ്തി ശര്‍മയും 48 റണ്‍ നേടിയ ജമീമ റോഡ്രിഗസുമാണ് ഇന്ത്യയുടെ വിജയശില്പകള്‍. ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.

Deepti Sharma credits Pant for her one-handed six

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT