ഋഷഭ് പന്ത് ഐപിഎൽ പോരാട്ടത്തിൽ (Delhi Premier League) x
Sports

27 കോടിയ്ക്ക് ചരിത്രമെഴുതി, ഋഷഭ് പന്തിനെ കാത്ത് വീണ്ടും റെക്കോര്‍ഡ് തുക?

ഡല്‍ഹി പ്രീമിയര്‍ ലീഗ് താര ലേല പട്ടികയില്‍ പന്ത് ഉള്‍പ്പെടെയുള്ള ഐപിഎല്‍ താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 27 കോടിയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെത്തി 2025ലെ ഐപിഎല്ലില്‍ ചരിത്രമെഴുതിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് മുന്നില്‍ വീണ്ടും കോടികള്‍ എത്തുമോ? വരാനിരിക്കുന്ന ഡല്‍ഹി പ്രീമിയര്‍ ലീഗ് ടി20 പോരാട്ടത്തിനായുള്ള മെഗാ ലേലത്തിനുള്ള പട്ടികയില്‍ പന്തും ഉള്‍പ്പെടുന്നു. പന്തടക്കം ഐപിഎല്ലില്‍ തിളങ്ങിയ നിരവധി താരങ്ങള്‍ ലേലത്തിനെത്തുന്നുണ്ട്.

പന്തിനൊപ്പം പ്രിയാാംശ് ആര്യ, ദിഗ്വേഷ് റാഠി, വെറ്ററന്‍ താരം ഇഷാന്ത് ശര്‍മ, ആയുഷ് ബദോനി, ഹര്‍ഷിത് റാണ, ഹിമ്മത് സിങ്, സൂയഷ് ശര്‍മ, മായങ്ക് യാദവ്, അനുജ് റാവത് അടക്കമുള്ള ഐപിഎല്‍ താരങ്ങളും ലേല പട്ടികയിലുണ്ട്.

ഈ മാസം 6, 7 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ വച്ചാണ് താര ലേലം. ഈ സീസണ്‍ മുതല്‍ പുതിയ രണ്ട് ടീമുകള്‍ കൂടി ടൂര്‍ണമെന്റിലെത്തും. ഇതോടെ ആകെ ടീമുകളുടെ എണ്ണം എട്ടായി ഉയര്‍ന്നു.

സെന്‍ട്രല്‍ ഡല്‍ഹി കിങ്‌സ്, ഈസ്റ്റ് ഡല്‍ഹി റൈഡേഴ്‌സ്, നോര്‍ത്ത് ഡല്‍ഹി സ്‌ട്രൈക്കേഴ്‌സ്, പുരാനി ദില്ലി 6, സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സ്, വെസ്റ്റ് ഡല്‍ഹി ലയണ്‍സ് എന്നീ ടീമുകളാണ് നേരത്തെ തന്നെ ഉള്ളത്. സവിത പെയിന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള ഔട്ടര്‍ ഡല്‍ഹി ഫ്രാഞ്ചൈസിയും ഭീമ ടോളിങ് ആന്‍ഡ് ട്രാഫിക്ക് സൊലൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ക്രയോണ്‍ അഡ്വര്‍ടൈസിങ് ലിമിറ്റഡ് എന്നിവയുടെ നേതൃത്വത്തിലുള്ള ന്യൂ ഡല്‍ഹി ഫ്രാഞ്ചൈസിയുമാണ് പുതിയതായി സ്ഥാനം നേടിയ ടീമുകള്‍.

After fetching a whopping Rs 27 crore from the Lucknow Super Giants in the IPL mega auction last year, Rishabh Pant could potentially trigger another huge bidding war as he has decided to come in the Delhi Premier League auction. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT