തുടര്‍ച്ചയായ നാലാം വര്‍ഷവും ബാല്ലണ്‍ ഡിഓര്‍ ചുരുക്കപ്പട്ടികയില്‍ ഇടംനേടാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും, ഈ അവാര്‍ഡിന്റെ ചരിത്രത്തില്‍ ലയണല്‍ മെസിയേക്കാള്‍ ഒരു കാര്യത്തില്‍ മുന്നിലാണ് പോര്‍ച്ചുഗല്‍ താരം. ബാല്ലണ്‍ ഡിഓര്‍ നോമിനേഷനുകളുടെ എണ്ണത്തിലാണ് പോര്‍ച്ചുഗല്‍ ഇതിഹാസം മെസിയെക്കാള്‍ മുന്നിലുള്ളത്. മെസി വീണ്ടും ബാല്ലണ്‍ ഡിഓര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചതോടെയാണ് ഇരുതാരങ്ങളും തമ്മിലുള്ള താരതമ്യങ്ങള്‍ വീണ്ടും സജീവമാകുന്നത്.
18 നോമിനേഷനുകളുമായി റൊണാള്‍ഡോയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 2022-നു ശേഷം റൊണാള്‍ഡോ ഈ പുരസ്‌കാരത്തെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 2004ലാണ് ആദ്യമായി ബാല്ലണ്‍ ഡിഓര്‍ പുരസ്‌കാരത്തിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നാമനിര്‍ദേശം ചെയ്തത്. 2004 മുതല്‍ 2022 വരെ 18 വര്‍ഷം തുടര്‍ച്ചയായി ഈ പുരസ്‌കാരത്തിന്റെ പ്രാരംഭ പട്ടികയില്‍ അദ്ദേഹം ഇടംനേടി; അതൊരു അസാധാരണ റെക്കോര്‍ഡായിരുന്നു. അഞ്ച് തവണ ബാല്ലണ്‍ ഡിഓര്‍ പുരസ്‌കാരം നേടുകയും ചെയ്തു.
മെസിയാണ് 17 നോമിനേഷനുകളുമായി രണ്ടാം സ്ഥാനത്ത്. മുന്നാം സ്ഥാനത്ത് 13 നേമിനേഷകളുമായി പൗലോ മല്‍ദീനിയാണ്. ജോഹാന്‍ ക്രൈഫ്, ഫ്രാന്‍സ് ബെക്കന്‍ബോവര്‍, കരീം ബെന്‍സെമ എന്നിവര്‍ 12 തവണ വീതം നോമിനേഷന്‍ നേടിയപ്പോള്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, ജിയാന്‍ലൂജി ബുഫണ്‍, സിനെദിന്‍ സിദാന്‍, മിഷേല്‍ പ്ലാറ്റിനി, യൂസേബിയോ എന്നിവര്‍ 11 തവണയും ഷോര്‍ട്ട്ലിസ്റ്റില്‍ ഇടംനേടി.
ബാല്ലണ്‍ ഡിഓറിന്റെ ചുരുക്കപ്പട്ടികയില്‍ മെസി ഇടം നേടിയതോടെ റൊണാള്‍ഡോയുടെ മറ്റൊരു റെക്കോര്‍ഡ് മെസി സ്വന്തം പേരിലെഴുതി. രണ്ട് നാമനിര്‍ദ്ദേശങ്ങള്‍ തമ്മിലുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ഇടവേള എന്ന ക്രിസ്റ്റ്യാനോയുടെ റെക്കോര്‍ഡാണ് മെസി സ്വന്തമാക്കിയത്. 39ാം വയസില്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയതോടെ ബാല്ലണ്‍ ഡിഓറിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡിലേക്കുമെത്താന്‍ മെസിക്കായി. 2006-2026വരെയുള്ള കാലയളവിലാണ് മെസി ബാല്ലണ്‍ ഡിഓറിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടുന്നത്.
അര്‍ജന്റീന ദേശീയ ടീമിനായും ഇന്റര്‍ മയാമിക്കായും നടത്തിയ മികച്ച പ്രകടനമാണ് മെസിക്ക് നേട്ടമായത്. അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ മിന്നും പ്രകടനമാണ് മെസി കാഴ്ചവെച്ചത്. ടീമിനെ ലോകകപ്പ് ഫൈനലിലെത്തിച്ച നായകനാണ്. 49 മത്സരങ്ങളില്‍ നിന്നായി 45 ഗോളുകളും 30 അസിസ്റ്റുകളും മെസി നേടിയിട്ടുണ്ട്. മയാമിയെ എംഎല്‍എസ് ജേതാക്കളാക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ചു.
കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാര ജേതാവായ ഉസ്മാന്‍ ഡെംബലെയും പട്ടികയിലുണ്ട്. ഫ്രഞ്ച് ദേശീയ ടീമിനായും പിഎസ്ജിക്കായും തകര്‍പ്പന്‍ പ്രകടനമാണ് കഴിഞ്ഞ സീസണില്‍ ഡെംബലെ കാഴ്ചവെച്ചത്. സ്‌പെയിനിനായി ലോകകപ്പ് കിരീടം നേടിയ ലമീന്‍ യമാലും റോഡ്രിയും പുരസ്‌കാരം നേടാന്‍ സാധ്യത കല്‍പ്പിക്കുന്നവരാണ്. യമാല്‍ 57 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളും 20 അസിസ്റ്റുകളും നേടി. ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട റോഡ്രിയും പുരസ്‌കാരം നേടാന്‍ കൂടുതല്‍ സാധ്യതയുള്ള താരമാണ്. ഒക്ടോബര്‍ 26ന് ലണ്ടനില്‍ വച്ചാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates