Dewald Brevis x
Sports

41 പന്തില്‍ സെഞ്ച്വറി! ചരിത്ര നേട്ടവുമായി 'ബേബി എബി'; ഓസീസിന് ലക്ഷ്യം 219 റണ്‍സ്

ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20

സമകാലിക മലയാളം ഡെസ്ക്

ഡാര്‍വിന്‍: ടി20യില്‍ അതിവേഗ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കന്‍ താരമെന്ന നേട്ടം ഡെവാള്‍ഡ് ബ്രവിസിന്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ താരം 41 പന്തില്‍ ശതകം കുറിച്ചു.

ബ്രവിസിന്റെ മികവില്‍ പ്രോട്ടീസ് 219 റണ്‍സെന്ന മികച്ച സ്‌കോര്‍ ഓസീസിനു മുന്നില്‍ ലക്ഷ്യം വച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 218 റൺസ് കണ്ടെത്തി.

ബ്രവിസ് പുറത്താകാതെ 56 പന്തില്‍ 8 സിക്‌സും 12 ഫോറും സഹിതം 125 റണ്‍സടിച്ചു. താരത്തിന്റെ കന്നി ടി20 അന്താരാഷ്ട്ര സെഞ്ച്വറി കൂടിയാണിത്. 22കാരനായ ബ്രവിസ് ലോക ക്രിക്കറ്റിലെ ഉയര്‍ന്നു വരുന്ന യുവ താരങ്ങളില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ബാറ്റര്‍ എബി ഡിവില്ല്യേഴ്‌സിന്റെ പിന്‍ഗാമിയായും താരത്തെ വിലയിരുത്താറുണ്ട്. 'ബേബി എബി' എന്ന വിളിപ്പേരും ബ്രവിസിനുണ്ട്.

22 പന്തില്‍ 31 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്‌സാണ് തിളങ്ങിയ മറ്റൊരാള്‍. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം 18 റണ്‍സും റിയാന്‍ റിക്കല്‍ടന്‍ 14 റണ്‍സും നേടി.

ഓസ്‌ട്രേലിയക്കായി ബെന്‍ ഡ്വാര്‍ഷുയിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Dewald Brevis: Australia and South Africa will lock horns in Darwin once again. The Proteas will be aiming to level the series, while the Aussies will look to keep their winning run going.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

ശരീര ദുർഗന്ധം ഒഴിവാക്കാൻ 6 കാര്യങ്ങൾ

'ഈ പോസ്റ്റിട്ടത് ആരപ്പാ, പിണറായി വിജയന്‍ തന്നപ്പാ....'; മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ബല്‍റാം

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വിഡിയോ; സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കും

ശക്തമായി തിരിച്ചുകയറി രൂപ; 97 പൈസയുടെ നേട്ടം, കാരണമിത്?

SCROLL FOR NEXT