ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹ ചടങ്ങില്‍ നിന്ന്  എക്‌സ്
Sports

പന്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ പാട്ടുപാടി നൃത്തം ചെയ്ത് ധോനിയും സാക്ഷിയും, ചിത്രമെടുത്ത് ഗംഭീറും, വിഡിയോ

വിവാഹ ചടങ്ങില്‍ നിന്ന് ഉള്ള ധോനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണിലെ മസൂറിയില്‍ നടന്ന ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ എം എസ് ധോനിയും ഗൗതം ഗംഭീറും പങ്കെടുത്തതിന്റെ വിഡിയോയും ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഭാര്യ സാക്ഷിയോടൊപ്പം ബോളിവുഡ് ക്ലാസിക് ഗാനം പാടി ധോനി ചുവടുവയ്ക്കുന്നതുള്‍പ്പെടെയുള്ള വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

വിവാഹ ചടങ്ങില്‍ നിന്ന് ഉള്ള ധോനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. അതിനിടെയാണ് ചടങ്ങില്‍ പങ്കെടുത്ത ആരോ ഒരാള്‍ പകര്‍ത്തിയ ധോനിയുടെയും ഭാര്യയുടെയും ഡാന്‍സ് വിഡിയോ പുറത്ത് വന്നത്. 2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ദുബായില്‍ നിന്ന് ഋഷഭ് പന്ത് സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുക ആയിരുന്നു. എംഎസ്. ധോനിയും ഗൗതം ഗംഭീറും പന്തിനും സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇന്ത്യയുടെ 2011 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളാണ് ധോനിയും ഗംഭീറും. കറുത്ത ടി ഷര്‍ട്ട് ധരിച്ചാണ് ഇരുവരും വിവാഹച്ചടങ്ങിന് എത്തിയത്. ധോനിയും ഗംഭീറും വര്‍ഷങ്ങളായി മൈതാനത്ത് സൗഹൃദമുണ്ടായിരുന്നവരാണ്. ഇരുവരും കളിക്കളത്തില്‍ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും പഴയ സൗഹൃദം നിലനിര്‍ത്തുന്നതില്‍ സന്തോഷമുണ്ടെന്നും ആരാധകര്‍ പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT