ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, എംഎസ് ധോനി ട്വിറ്റര്‍
Sports

'പ്രപഞ്ചം മുഴുവൻ ആ 7ാം നമ്പർ കാണാം'- തലയും റൊണാള്‍ഡോയും ഒരേ ലെവൽ

ഫിഫയുടെ പോസ്റ്റ് വൈറല്‍

സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: 39ാം വയസിൽ ആറാം യൂറോ കപ്പെന്ന റെക്കോർഡ് നേട്ടത്തിലേക്ക് ബൂട്ടുകെട്ടാൻ ഒരുങ്ങുകയാണ് പോർച്ചു​ഗൽ നായകനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ. ഇന്ന് ചെക്ക് റിപ്പബ്ലിക്കിനെതിരായ പോരാട്ടം താരത്തിന്റെ ആറാം യൂറോ കപ്പാണ്.

ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയെ മുൻ ഇന്ത്യൻ നായകനും ഇതിഹാസവുമായ എംസ് ധോനിയുമായി ചേർത്ത് ഫിഫ. 42ാം വയസിലും ഐപിഎൽ കളിച്ചാണ് തല കായിക ലോകത്തെ അമ്പരപ്പിച്ചത്. മിന്നും ഫോമില്‍ ബാറ്റ് വീശാനും ഈ പ്രായത്തിലും ധോനിക്കു സാധിച്ചിരുന്നു. സമാന രീതിയിൽ ഇപ്പോഴും കളത്തിൽ തുടരുകയാണ് ക്രിസ്റ്റ്യാനോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇരുവരുടേയും ജേഴ്സി നമ്പറായ 7മായി ബന്ധപ്പെട്ട പോസ്റ്റാണ് ഫിഫ സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ടത്. ഏഴാം നമ്പർ എന്നത് സാർവത്രികമാണ്. അതിനൊരു കാരണം ക്രിസ്റ്റ്യാനോയ്ക്കൊപ്പം തല (ധോനി) കൂടിയാണെന്നു പോസ്റ്റിൽ പറയുന്നു. ഫിഫയുടെ പോസ്റ്റ് ആരാധകരേയും ആവേശത്തിലാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT