ധോനി/ ട്വിറ്റർ 
Sports

'ധോനി മാത്രം, അദ്ദേഹത്തേക്കാൾ വലിയ ക്രിക്കറ്റ് താരം ഇന്ത്യയിൽ ഇല്ല'

ഐപിഎല്ലിൽ ഒരു ടീമിനെ 200 മത്സരങ്ങളിൽ നയിക്കുന്ന താരമെന്ന റെക്കോർഡ് ഈയടുത്ത് ധോനി സ്വന്തമാക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോനിയാണെന്ന് മുൻ താരം ഹർഭജൻ സിങ്. ധോനിയേക്കാൾ റൺസും വിക്കറ്റും ഒക്കെയുള്ള താരങ്ങളുണ്ട്. എന്നാൽ ആരാധക പിന്തുണ അവരെക്കാളെല്ലാം ധോനിക്കുണ്ടെന്ന് ​ഹർഭജൻ ചൂണ്ടിക്കാട്ടുന്നു. 

'ധോനിയേക്കാൾ റൺസും വിക്കറ്റുമൊക്കെയുള്ള ചില താരങ്ങളുണ്ട്. എന്നാൽ ധോനിയേക്കാൾ ആരാധക പിന്തുണയുള്ള മറ്റൊരു താരവും ഇവിടെയില്ല. ഹൃദയം കൊണ്ടാണ് ധോനി ആരാധകരെ സ്വീകരിക്കുന്നത്.' 

'സഹ താരങ്ങളെ ബഹുമാനിക്കുന്ന ആളാണ് ധോനി. അദ്ദേഹം പ്രകടിപ്പിക്കുന്ന സ്നേഹവും വികാരങ്ങളുമൊക്കെ മറ്റൊരാളെ ഭ്രാന്ത് പിടിപ്പിക്കാൻ പോന്ന തരത്തിലുള്ളതാണ്. കഴിഞ്ഞ 15 വർഷമായി അദ്ദേഹം ആരാധകരോടടക്കമുള്ള തന്റെ സ്നേഹം ഹൃദയത്തിൽ കൊണ്ടു നടക്കുകയാണ്. അതിനൊരു മാറ്റവും വന്നിട്ടില്ല'- ഹർഭജൻ പ്രശംസിച്ചു.

2008ലെ പ്രഥമ ഐപിഎൽ മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനാണ് ധോനി. ഐപിഎല്ലിൽ ഒരു ടീമിനെ 200 മത്സരങ്ങളിൽ നയിക്കുന്ന താരമെന്ന റെക്കോർഡ് ഈയടുത്ത് ധോനി സ്വന്തമാക്കിയിരുന്നു. നാല് തവണ ടീമിന് കിരീടം സമ്മാനിച്ച ധോനി അഞ്ച് തവണ രണ്ടാം സ്ഥാനത്തും എത്തി. ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദുമായാണ് ചെന്നൈ സ്വന്തം തട്ടകത്തിൽ ഏറ്റുമുട്ടുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം