ധോനി 
Sports

'സെല്‍ഫിയല്ലേ, ഞാന്‍ എടുത്തു തരാം', വീല്‍ചെയറിലെത്തിയ ആരാധികയ്‌ക്കൊപ്പം ധോനി; വൈറല്‍ വിഡിയോ

വീല്‍ചെയറില്‍ ഇരിക്കുന്ന ആരാധികയ്ക്കായി സെല്‍ഫിയെടുക്കുന്ന ധോനിയുടെ വിഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മൈതാനത്തും പുറത്തും ആരാധകര്‍ ഏറെയുള്ള താരമാണ് ചെന്നൈ നായകന്‍ എംഎസ് ധോനി. താരത്തിന്റെ വിഡിയോ പകര്‍ത്താനും സെല്‍ഫിയെടുക്കാനും ആരാധകര്‍ കാത്ത് നില്‍ക്കുന്നത് പതിവാണ്. ഇപ്പോഴിതാ വീല്‍ചെയറില്‍ ഇരിക്കുന്ന ആരാധികക്കൊപ്പം സെല്‍ഫിയെടുത്ത ധോനിയുടെ വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന താരത്തെ കാത്തുനിന്ന ആരാധികക്കൊപ്പം ധോനി സെല്‍ഫിയെടുക്കുന്നതിന്റെ വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. പ്രായം 43 ആയെങ്കിലും ധോനിക്ക് ആരാധകര്‍ ഒട്ടും കുറവില്ലെന്നാണ് വ്യക്തമാകുന്നത്.

വീല്‍ചെയറില്‍ ഇരിക്കുന്ന ആരാധികയ്ക്കായി സെല്‍ഫിയെടുക്കുന്ന ധോനിയുടെ വിഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ധോനിയുടേത് ദയയും അനുകമ്പയുമുള്ള പെരുമാറ്റമാണെന്നും ഇതാണ് താരത്തിന് ആരാധകര്‍ കൂടുന്നതെന്നും ആരാധകര്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT