വീഡിയോ ദൃശ്യം 
Sports

10 വര്‍ഷം മുന്‍പ് ലോങ് ഓണിലേക്ക് ധോനി, ഇന്നലെ ബന; വിക്കറ്റ് കീപ്പറുടെ ഫിനിഷിങ്ങില്‍ ത്രില്ലടിച്ച് ആരാധകര്‍

എംഎസ് ധോനി ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുമ്പോള്‍ ദിനേശ് ബന ജനിച്ചിട്ടില്ല. ധോനിയെ മനസില്‍ ആരാധിച്ചായിരുന്നു ബനയുടെ വളര്‍ച്ച

Author : സമകാലിക മലയാളം ഡെസ്ക്

എംഎസ് ധോനി ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുമ്പോള്‍ ദിനേശ് ബന ജനിച്ചിട്ടില്ല. ധോനിയെ മനസില്‍ ആരാധിച്ചായിരുന്നു ബനയുടെ വളര്‍ച്ച. ഇന്നലെ, 2011 ലോകകപ്പ് ഫൈനലില്‍ ധോനിയില്‍ നിന്ന് വന്ന വിന്നിങ് സിക്‌സ് ബന അനുകരിച്ചു...

രണ്ട് വിക്കറ്റ് കീപ്പര്‍മാരുടെ ലോകകപ്പ് ഫൈനലിലെ ഫിനിഷിങ്ങിലെ സാമ്യത കണ്ട ത്രില്ലിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ഫുള്‍ ടോസ് ഡെലിവറിയായിരുന്നു ലോങ് ഓണിലേക്ക് ബനയുടെ സിക്‌സ്. 10 വര്‍ഷം മുന്‍പ് നുവാന്‍ കുലശേഖരയെ ലോങ് ഓണിന് മുകളിലൂടെയായിരുന്നു ധോനിയും സിക്‌സ് പറത്തിയത്.

ന്യൂബോളില്‍ മികവ് കാണിച്ച രവി കുമാറും ഫൈനലില്‍ 5 വിക്കറ്റ് വീഴ്ത്തി ചരിത്രം കുറിച്ച രാജ് ബാവയുമാണ് ഇന്ത്യന്‍ ജയത്തിന് വഴി വെട്ടിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയിട്ടും ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് മുന്‍പില്‍ ഇംഗ്ലണ്ടിന് പിടിച്ചു നില്‍ക്കാനായില്ല. 60-6 എന്ന നിലയിലേക്ക് വീണെങ്കിലും ജെയിംസ് റ്യൂവിന്റെ ചെറുത്ത് നില്‍പ്പാണ് 200ന് അടുത്ത് സ്‌കോറിലേക്ക് അവരെ എത്തിച്ചത്. 
 

50 റണ്‍സോടെ നിഷാന്ത് സിന്ധു പുറത്താവാതെ നിന്നപ്പോള്‍ 14 പന്തുകള്‍ ശേഷിക്കെ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു.ഷെയ്ക് റഷീദും ഇന്ത്യക്കായി അര്‍ധ ശതകം നേടി. അഞ്ച് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ നിര്‍ണായകമായ 35 റണ്‍സ് നേടിയും രാജ് ബാവ ഇന്ത്യയെ തുണച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

ഡിപ്ലോമ,ബി.ടെക് കഴിഞ്ഞോ? കോൾ സെന്റർ ജോലി നേടാം; കേരള സർക്കാർ സ്ഥാപനത്തിൽ 40 ഒഴിവുകൾ, ഒരു ഷിഫ്റ്റിന് 1,010 രൂപ

'മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്തി, മര്‍ദ്ദിച്ച് പ്രതികരണശേഷി നഷ്ടപ്പെടുത്തി, വീട്ടിലേക്ക് നഗ്നദൃശ്യങ്ങള്‍ അയച്ചുകൊടുത്തു; റാക്കറ്റിന് ഗുണ്ടാബന്ധം?'

പാർക്ക് സ്ട്രീറ്റ് പീഡനക്കേസ് അന്വേഷിച്ചതിന് മമത ഒതുക്കി; ദമയന്തി സെൻ ഐപിഎസിന് സുപ്രധാന ചുമതല നൽകി പുതിയ ബിജെപി സർക്കാർ

'ചിതാഭസ്മം തന്നതിന്റെ നന്ദി ജോർജുകുട്ടിയോടുണ്ടാകും; അല്ലാതെ സഹതാപമൊന്നും ഉണ്ടാകില്ല പ്രഭാകറിന്'

SCROLL FOR NEXT