ഫയല്‍ ചിത്രം 
Sports

അവസാന നിമിഷത്തെ ധോനിയുടെ ഫീല്‍ഡ് ചെയിഞ്ച്; കോഹ്‌ലിയെ വീഴ്ത്തിയ തന്ത്രത്തിന് കയ്യടിച്ച് ആരാധകര്‍

ഐപിഎല്‍ 15ാം സീസണിലെ തങ്ങളുടെ ആദ്യ ജയത്തിലേക്ക് എത്തിയതിന്റെ ആശ്വാസത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ 15ാം സീസണിലെ തങ്ങളുടെ ആദ്യ ജയത്തിലേക്ക് എത്തിയതിന്റെ ആശ്വാസത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 23 റണ്‍സിന് തോല്‍പ്പിച്ച കളിയില്‍ കോഹ് ലിയെ വീഴ്ത്തിയ ധോനിയുടെ ഫീല്‍ഡ് സെറ്റ് ആണ് ഇപ്പോള്‍ ആരാധകരെ അമ്പരപ്പിക്കുന്നത്. 

ബാംഗ്ലൂര്‍ ഇന്നിങ്‌സിലെ അഞ്ചാം ഓവര്‍ എറിയാന്‍ എത്തിയത് ചെന്നൈ പേസര്‍ മുകേഷ് ചൗധരിയാണ്. ഈ സമയം ഫൈന്‍ ലെഗ് ഫീല്‍ഡറിനോട് ഇടത്തേക്ക് നീങ്ങി ഡീപ്പ് സ്‌ക്വയര്‍ ലെഗ് ഫീല്‍ഡറിനോട് അടുത്ത് നില്‍ക്കാന്‍ ധോനി ആവശ്യപ്പെട്ടു. ചൗധരിയുടെ ആദ്യ പന്ത് കോഹ് ലിയുടെ പാഡില്‍ തട്ടി. 

രണ്ടാമത്തെ ഡെലിവറി കോഹ് ലി നേരിടുമ്പോഴും ഫീല്‍ഡര്‍ സ്‌ക്വയറിലേക്ക് നീങ്ങിയതിനെ കുറിച്ച് കോഹ് ലി ബോധവാനായിരുന്നില്ല. ഡീപ് സ്‌ക്വയര്‍ ലെഗ്ഗിലേക്ക് ഷോട്ട് കളിച്ച കോഹ്‌ലി അവിടെ ശിവം ദുബെയുടെ കൈകളിലേക്ക് എത്തി. മൂന്ന് പന്തില്‍ നിന്ന് ഒരു റണ്‍ മാത്രം എടുത്താണ് കോഹ് ലി മടങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT