ഗബ്ബ: ട്വന്റി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം എത്തുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ഉദ്ഘാടന മത്സരത്തില്‍ നമീബയുടെ അട്ടിമറി ജയത്തോടെയാണ് ലോകകപ്പിന് തിരശീല ഉയര്‍ന്നത്. ഇനിയുള്ള ദിനങ്ങളിലും ഓസീസ് മണ്ണില്‍ ആവേശ പോരുകള്‍ നിറയുമെന്ന് വ്യക്തം. ഈ സമയം കഴിഞ്ഞുപോയ ട്വന്റി20 ലോകകപ്പിലെ രസകരമായ നിമിഷങ്ങളിലേക്കും നോക്കാം...
- എംഎസ് ധോനിയുടെ വിക്കറ്റിന് പിന്നിലെ ട്വന്റി20 ലോകകപ്പിലെ
- റെക്കോര്‍ഡും ഇതുവരെ തകര്‍ന്നിട്ടില്ല. ട്വന്റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഡിസ്മിസലുകള്‍ എന്ന വിക്കറ്റ് കീപ്പറുടെ റെക്കോര്‍ഡ് ധോനിയുടെ പേരിലാണ്, 32.
- രണ്ടില്‍ കൂടുതല്‍ തവണ ട്വന്റി20 ലോക കിരീടത്തില്‍ മുത്തമിട്ട ഒരു ടീം മാത്രമാണുള്ളത്, വെസ്റ്റ് ഇന്‍ഡീസ്. 2012ലും 2016ലും അവര്‍ കിരീടം ചൂടി.
- ട്വന്റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ എന്ന റെക്കോര്‍ഡ് ഡിവില്ലിയേഴ്‌സിന്റെ പേരിലാണ്. പല എഡിഷനുകളിലായി 23 ക്യാച്ചുകളാണ് ഡിവില്ലിയേഴ്‌സിന്റെ പേരിലുള്ളത്.
- ട്വന്റി20 ലോകകപ്പില്‍ രണ്ട് സെഞ്ചുറി നേടിയ ഒരേയൊരു താരം ക്രിസ് ഗെയ്ല്‍ ആണ്. ആദ്യത്തേത് 2007ല്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ. രണ്ടാമത്തേത് 2016ല്‍ ഇംഗ്ലണ്ടിന് എതിരെ.
- ട്വന്റി20 ലോകകപ്പുകളിലായി 26 വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമത്.
- ആതിഥേയത്വം വഹിക്കുന്ന ഒരു രാജ്യത്തിനും ഇതുവരെ ട്വന്റി20 ലോക കിരീടത്തില്‍ മുത്തമിടാനായിട്ടില്ല. ഒരു നിലവിലെ ചാമ്പ്യനും കിരീടം നിലനിര്‍ത്താനും കഴിഞ്ഞിട്ടില്ല.
- ട്വന്റി20 ലോകകപ്പിലെ ഉയര്‍ന്ന ടോട്ടല്‍ കണ്ടെത്തിയത് ശ്രീലങ്കയാണ്. 260-6. 2007ല്‍ കെനിയക്കെതിരെയാണ് ഇത്.
- ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് എന്ന റെക്കോര്‍ഡ് ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്, 11 സിക്‌സുകള്‍. 2016 ലോകകപ്പില്‍ ഇംഗ്ലണ്ടിന് എതിരെ. എല്ലാ എഡിഷനിലുമായി ഏറ്റവും കൂടുതല്‍ സിക്‌സ് പറത്തിയതും ഗെയ്ല്‍ തന്നെ, 63 സിക്‌സുകള്‍.
- ട്വന്റി20 ലോകകപ്പുകളിലായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ശ്രീലങ്കയുടെ ജയവര്‍ധനെയാണ്, 1016 റണ്‍സ്.
- ട്വന്റി20 ലോകകപ്പില്‍ ആദ്യമായി ഹാട്രിക് നേടുന്ന താരം ബ്രെറ്റ് ലീയാണ്. 2007ല്‍ ബംഗ്ലാദേശിന് എതിരെ.
- ട്വന്റി20 ലോകകപ്പുകളിലായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനാണ്, 41 വിക്കറ്റ്.
- ട്വന്റി20 ലോകകപ്പിലെ ഏറ്റവും ചെറിയ ടോട്ടല്‍ നെതര്‍ലന്‍ഡ്‌സിന്റെ പേരിലാണ്. 39 റണ്‍സ്. ശ്രീലങ്കയാണ് 2014ല്‍ നെതര്‍ലന്‍ഡ്‌സിനെ 39 റണ്‍സില്‍ ഓള്‍ഔട്ടാക്കിയത്.
- ട്വന്റി20 ലോകകപ്പില്‍ ഒരിക്കല്‍ മാത്രമാണ് ബൗള്‍ ഔട്ടിലൂടെ വിജയിയെ നിര്‍ണയിച്ചത്. 2007ല്‍ ഇന്ത്യാ-പാക് മത്സരത്തിലാണ് ഇതുണ്ടായത്.
- ബൗള്‍ ഔട്ട് രീതി മാറി വണ്‍ ഓവര്‍ എലിമിനേറ്റര്‍ എത്തി. 2009 മുതല്‍ സൂപ്പര്‍ ഓവര്‍ എന്നാണ് ഇതിന് നല്‍കിയ പേര്.
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ