ഫോട്ടോ: എഎഫ്പി 
Sports

'പന്ത് ഉറക്കഗുളിക കഴിച്ചിരുന്നോ?' പരിഹാസവുമായി മുന്‍ താരങ്ങള്‍

'കോഹ്‌ലി ആവശ്യപ്പെടാതെ അദ്ദേഹത്തെ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റി ഇറക്കാനാവില്ല'

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ഋഷഭ് പന്തിനെ ബാറ്റിങ്ങില്‍ താഴേക്ക് ഇറക്കി ഉനദ്കട്ടിനേയും അക്ഷര്‍ പട്ടേലിനേയും ആദ്യം ഇറക്കിയ ഇന്ത്യയുടെ നീക്കത്തെ വിമര്‍ശിച്ച് മുന്‍ താരങ്ങളായ സുനില്‍ ഗാവസ്‌കറും അജയ് ജഡേജയും. അക്ഷറിനെ മുകളിലേക്ക് കയറ്റി ഇറക്കിയതിലൂടെ കോഹ് ലിക്ക് നല്ല സന്ദേശമല്ല നല്‍കുന്നതെന്ന് ഗാവസ്‌കര്‍ പറഞ്ഞു. 

കോഹ്‌ലി ആവശ്യപ്പെടാതെ അദ്ദേഹത്തെ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റി ഇറക്കാനാവില്ല. ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററാണ് കോഹ്‌ലി. ഡ്രസ്സിങ് റൂമില്‍ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് അറിയില്ല. എന്നാല്‍ ഈ തീരുമാനം അംഗികരിക്കാന്‍ പ്രയാസമാണ്. അക്ഷര്‍ നന്നായി കളിച്ചില്ല എന്ന് പറയുന്നില്ലെന്നും ഗാവസ്‌കര്‍ പറഞ്ഞു. 

നാലാം ദിനം തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി

ഋഷഭ് പന്ത് ഉറക്ക ഗുളിക കഴിച്ചിരുന്നോ എന്നാണ് പന്തിനെ മൂന്നാം ദിനം ഇറക്കാതിരുന്ന ഇന്ത്യയുടെ നീക്കത്തെ പരിഹസിച്ച് അജയ് ജഡേജ കുറിച്ചത്. ഇവിടെ നിന്ന് നമുക്ക് എന്തും പറയാം. എന്നാല്‍ അവിടെ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയാസം നേരിട്ടിരുന്നോ എന്ന് നമുക്ക് അറിയില്ലെന്നും അജയ് ജഡേജ പറഞ്ഞു. 

അക്ഷര്‍ പട്ടേലിനേയും ജയ്‌ദേവ് ഉനദ്കട്ടിനേയും മുകളിലേക്ക് കയറ്റി ഇറക്കിയാണ് ഇന്ത്യ പരീക്ഷണം നടത്തിയത്. ഇതോടെ നാലാം ദിനം തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.74-7ലേക്ക് ഇന്ത്യ കൂപ്പുകുത്തിയെങ്കിലും ശ്രേയസ് അയ്യരും ആര്‍ അശ്വിനും ചേര്‍ന്ന് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT