ദിനേഷ് കാര്‍ത്തിക് എക്സ്
Sports

ബാറ്റിങ് കോച്ച്, മെന്റര്‍; ദിനേഷ് കാര്‍ത്തിക് ഇനി തന്ത്രം മെനയും

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പരിശീലക സംഘത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പരിശീലക കുപ്പായത്തിലേക്ക് മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടി. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിന്റെ പുതിയ ബാറ്റിങ പരിശീലകനും മെന്ററുമായി ദിനേഷ് കാര്‍ത്തിക് എത്തും. അടുത്ത സീസണില്‍ കാര്‍ത്തിക് ടീമിന്റെ പരിശീലക സംഘത്തിലുണ്ടാകും.

മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരവുമായിരുന്നു കാര്‍ത്തിക്. ഈ സീസണോടെ ഐപിഎല്ലില്‍ നിന്നു താരം വിരമിച്ചിരുന്നു. അന്താഷ്ട്ര ക്രിക്കറ്റില്‍ നിന്നു നേരത്തെ തന്നെ വിരമിച്ച കാര്‍ത്തിക് ഇത്തവണത്തെ ഐപിഎല്ലോടെയാണ് സമ്പൂര്‍ണമായി കളിക്കാരനെന്ന വേഷം അഴിച്ചു വച്ചത്. പിന്നാലെയാണ് പരിശീലകനായി വരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാന്‍ കഴിയാത്ത ടീമാണ് ആര്‍സിബി. അവരുടെ ലക്ഷ്യം നീണ്ടുനീണ്ട് പോകുകയാണ്. ഇത്തവണയും കാര്യമായ മുന്നേറ്റം അവര്‍ക്കുണ്ടായില്ല. ഇത്തവണ തുടക്കത്തില്‍ തുടര്‍ തോല്‍വികള്‍ നേരിട്ട അവര്‍ പിന്നീട് തുടരെ ആറ് മത്സരങ്ങള്‍ ജയിച്ച് നോക്കൗട്ടിലേക്ക് അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തി.

എന്നാല്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിനോടു പരാജയപ്പെട്ട് പുറത്തായി. ടീമിനു കിരീടം സമ്മാനിക്കാന്‍ കാര്‍ത്തികിനു സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്